ശ്രീകണ്ഠപുരം സബ്ട്രഷറി നിര്‍മാണം ജനുവരിയില്‍
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് സബ്ട്രഷറിക്ക് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ജനുവരിയില്‍ തുടങ്ങും. കെട്ടിടത്തിനായി കോട്ടൂരിലെ പാറക്കുളങ്ങര ജിമ്മി ജേക്കബ്, കാഞ്ഞിക്കല്‍ ബിജി തോമസ് എന്നിവര്‍ സൗജന്യമായി എട്ടേ മുക്കാല്‍ സെന്റ് സ്ഥലം വിട്ടുനല്‍കിയിരുന്നു. ഒരു കോടിയോളം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. കൗണ്ടിങ് മെഷിന്, ഏഴോളം കൗണ്ടറുകള്‍, വിശ്രമമുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റ് എന്നിവ പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കും. ഇതിനായുള്ള സ്ഥലപരിശോധന നടത്തി. ബി.എസ്.എന്‍.എല്ലിന്റെ കീഴിലുള്ള ഇന്‍കല്‍ എന്‍ജിനിയര്‍ സോമശേഖര കൈമള്‍, നഗര സഭ ചെയര്മാന് പി.പി രാഘവന്, കൗണ്‍സിലര്‍ നാരായണന്, ട്രഷറി ഓഫിസര്‍ വി.ഒ രാജീവ്, സൂപ്രണ്ട് വി. ശ്രീധരന്, എ.വി സുധീര്‍, രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. റിപ്പോര്‍ട്ട് അടുത്ത ദിവസം ഡയറക്ടര്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."