കോഴിക്കോട് ജില്ലയിലെ ആരാധനാ നിയന്ത്രണം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി
മലപ്പുറം:കോവിഡ് പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ ആരാധനാ നിയന്ത്രണം ഒഴിവാക്കാൻ വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിവിധ മത സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അഭ്യർത്ഥനയെ തുടർന്നാണ് കോഴിക്കോട് കലക്ടർ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുന്നത് സംബന്ധിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. പെരുന്നാളിനോട് അനുബന്ധിച്ചുള്ള നിസ്ക്കാരത്തിലും ബലിയർപ്പിക്കുന്നതിലും പരമാവധി നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു .
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ,വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് പ്രൊഫ :കെ ആലിക്കുട്ടി മുസ്‌ലിയാർ ,കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ടി പി അബ്ദുല്ലക്കോയ മദനി ,തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ,എം.ഐ.അബ്ദുൽ അസീസ്, പി.എ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. സയ്യിദ് ഖലീലുൽ ബുഖാരി, അഡ്വ. ത്വയ്യിബ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."