HOME
DETAILS
MAL
ജനപിന്തുണയുറപ്പിച്ച് സ്ഥാനാര്‍ഥികളുടെ പര്യടനം
backup
April 12 2019 | 06:04 AM
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ ഉദുമ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഉദുമ അസംബ്ലി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം അല്ലാമാ ഇഖ്ബാല്‍ നഗറില്‍ നിന്നാണ് തുടങ്ങിയത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് ഉണ്ണിത്താന്‍ പര്യടനം നടത്തിയത്.
തുടര്‍ന്ന് പൊവ്വല്‍, മല്ലം, ബോവിക്കാനം, ബാവിക്കര, ഇരിയണ്ണി, കാനത്തൂര്‍, കോട്ടൂര്‍, പെരുമ്പള, പരവനടുക്കം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
കെ.എം മാണിയോടുള്ള ആദരസൂചകമായി ഉച്ചക്ക് രണ്ടുമുതല്‍ വൈകുന്നേരം നാലുവരെ പര്യടനം നിര്‍ത്തിവച്ചു. കാനത്തൂര്‍ നാല്‍വര്‍ സ്ഥാനത്തെത്തി അനുഗ്രഹം തേടിയ സ്ഥാനാര്‍ഥി കോട്ടിക്കുളം മഖാം ഉറൂസ് ചടങ്ങിലും സംബന്ധിച്ചു.
തുടര്‍ന്ന് ചെമ്മനാട്, കീഴൂര്‍, മേല്‍പറമ്പ, തെക്കില്‍, ചട്ടഞ്ചാല്‍, കായക്കുളം, കാഞ്ഞിരടക്കം, അമ്പലത്തറ, എടമുണ്ട, ചാലിങ്കാല്‍, പൂച്ചക്കാട്, തൊട്ടി ജങ്ഷന്‍, പള്ളിക്കര, മൗവ്വല്‍, തച്ചങ്ങാട്, പാലക്കുന്ന്, ബേവൂരി പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം ഉദുമ നാലാംവാതുക്കലില്‍ പര്യടനം സമാപിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഗുരുന ാഥന്മാരായ കുനത്തൂരിലെ ചിണ്ടന്‍, കാലിക്കടവിലെ ബാലചന്ദ്രന്‍ എന്നിവരെ കണ്ടാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മൂന്നാംഘട്ട പര്യടനം തുടങ്ങിയത്.
തുടര്‍ന്ന് മടക്കര ഹാര്‍ബര്‍, പറമ്പ, ചെന്നടുക്ക, പോത്താംകണ്ടം, ചീമേനി, കൊടക്കാട്ടെ പാല, കരിവെള്ളൂര്‍, പാലയി, ഓലാട്ട് പ്രദേശങ്ങളിലും പര്യടനം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം. രാജഗോപാലന്‍ എണ്ടണ്ടണ്ടല്‍.എണ്ടണ്ടണ്ടണ്ടല്‍ണ്ടണ്ടണ്ടണ്ട.ണ്ടണ്ടണ്ടണ്ടണ്ടഎ, എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി കെ.പി വത്സലന്‍, കെ. ബാലകൃഷ്ണന്‍, കെ. സുധാകരന്‍, പി.ആര്‍ ചാക്കോ, ഇ. കുഞ്ഞിരാമന്‍, എ. അപ്പുക്കുട്ടന്‍, പി.സി സുബൈദ, കൊട്ടറ വാസുദേവ് സംസാരിച്ചു.
എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി പയ്യന്നൂര്‍ മണ്ഡലത്തിലെ മാതമംഗലം, ഓലയമ്പാടി, കടുക്കാരം, കക്കറ, പെരുവാമ്പ, പെരുമ്പടവ്, പെരിങ്ങോം, അരവഞ്ചാല്‍, പൊന്നം വയല്‍, പാടിയോട്ട് ചാല്‍, പട്ടുവം, മഞ്ഞക്കാട്, പ്രാപ്പൊയില്‍, കോക്കടവ് ഭാഗങ്ങളില്‍ പര്യടനം നടത്തി.
ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ് പര്യടനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ചെറുപുഴയില്‍ പൊതുപരിപാടിയോടെ സമാപിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ്, പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം എം. സരോജിനി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."