ഓണ്‍ലൈനിലെ വാര്‍ത്താ പ്രചരണത്തിന് ബഹ്‌റൈനില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി
മനാമ: ഓണ്‍ലൈനിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ബഹ്‌റൈനില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി.
നിലവില്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന ദിനപത്രങ്ങള്‍ക്കും ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണമെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് മന്ത്രി അലി ബിന്‍ മൊഹമ്മദ് അല്‍ റുമൈഹി വ്യക്തമാക്കി. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
പ്രസ്സ്, പ്രിന്റിങ്, പബ്ലിഷിങ് തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങളെല്ലാം തന്നെ ഡെക്രീ നിയമം 472002 അനുസരിച്ചും, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് അനുസരിച്ചുമുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. അതിനാല്‍ ലൈസന്‍സ് ഇല്ലാത്ത പത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ്, മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയിലൂടെ വാര്‍ത്തകളോ മറ്റോ പ്രചരിപ്പിക്കുന്നതിനുള്ള അനുവാദമില്ല. മാസ്സ് മീഡിയ ഡയറക്ടറേറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് മാത്രമാണ് ഇതിനു അനുമതിയെന്നും ഇതു സംബന്ധിച്ച അറിയിപ്പിലുണ്ട്.
ഇലക്ട്രോണിക് മീഡിയയും പത്രവുമായി ആശയങ്ങളിലും ഉള്ളടക്കത്തിലും സാമ്യമുണ്ടായിരിക്കണം, ഓണ്‍ലൈനില്‍ വിഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോാള്‍ ഉറവിടം വ്യക്തമാക്കിയിരിക്കണം.
മാത്രവുമല്ല ഇത്തരം വീഡിയോകള്‍ 120 സെക്കന്റുകള്‍ക്ക് മുകളില്‍ ദൈര്‍ഘ്യമില്ലാത്തതുമാകണം. അതേ സമയം തത്സമയ സംപ്രേഷണം ഒരുവിധേനയും അനുവദിക്കുന്നതല്ല. ലൈസന്‍സ് ലഭിക്കുന്നതിനായി നേരത്തെ മുന്‍കൂട്ടി അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന മുറക്ക് 60 ദിവസത്തിനകം ലൈസന്‍സ് അനുവദിക്കും. അപേക്ഷ നല്‍കുമ്പോള്‍ പത്രവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് മീഡിയ, വെബ് അഡ്രസുകള്‍, ഇവയുടെ ചുമതല വഹിക്കുന്നവരുടെ പേരുവിവരങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെട്ടിരിക്കണം, തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."