HOME
DETAILS
MAL
നാവികസേനയുടെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് ഏഴിമലയില്‍ കമ്മിഷന് ചെയ്തു
backup
July 24 2020 | 02:07 AM
കൊച്ചി: നാവികസേനയുടെ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് കണ്ണൂര്‍ ഏഴിമലയില്‍ കഴിഞ്ഞ ദിവസം കമ്മിഷന് ചെയ്തു. മൂന്നു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഈ പ്ലാന്റ് ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമിയോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
തദ്ദേശീയമായ ഘടകങ്ങളുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പ്ലാന്റിന് 25 വര്‍ഷമാണ് കാലാവധി. കെല്‍ട്രോണ്‍ ആണ് നിര്‍മാണം നിര്‍വഹിച്ചത്. നാവിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി എടുത്ത ശേഷം ബാക്കി കെ.എസ്.ഇ.ബിക്ക് നല്‍കാനാണ് ധാരണ.വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ദക്ഷിണ നാവികസേന ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ചീഫ് വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ലയാണ് പ്ലാന്റ് കമ്മിഷന് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."