ഇലക്ട്രിക് വാഹനങ്ങള്‍ സഊദിയുടെ എണ്ണ വ്യവസായത്തിന് ഭീഷണിയല്ലെന്ന് ഊര്‍ജ മന്ത്രി.
ജിദ്ദ: ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച തങ്ങളുടെ നിലപാട് വ്യക്തമാക്കി സഊദി മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങള്‍ സഊദി അറേബ്യയുടെ എണ്ണ വ്യവസായത്തിന് ഭീഷണിയല്ലെന്ന് സൗദി ഊര്‍ജ മന്ത്രി. വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് രാജ്യത്തെ വിദഗ്ധര്‍ ഗവേണഷണം നടത്തികൊണ്ടിരിക്കുയാണ്. ഉയര്‍ന്ന് വരുന്ന പുത്തന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് രാജ്യത്തെ ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് കാറുകള്‍ രാജ്യത്തിന്റെ എണ്ണ വിപണിയെയോ, ഊര്‍ജ മേഖലയേയോ ദോഷകരമായി ബാധിക്കുകയില്ല. കാരണം ചെറുകിട ഗതാഗത മേഖലയില്‍ മാത്രമേ വൈദ്യുതി വാഹനങ്ങള്‍ക്ക് സാമ്പത്തികമായി മുന്നോട്ട് പോവാനാകു. ട്രക്കുകള്‍, കപ്പലുകള്‍, വിമാനങ്ങള്‍ തുടങ്ങിയവയിലെല്ലാം നിലവിലെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തന്നെ ഇന്ധനമായി ഉപയോഗിക്കേണ്ടിവരുമെന്ന് മന്ത്രി ഖാലിദ് അല്‍ ഫാലീഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."