മഞ്ചേരിയിലെ കൊതുകിനെ തുരത്താന്‍ മലപ്പുറത്ത് കൊതുകുവല കെട്ടി
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റു സര്‍ക്കാര്‍ ആശ്രുപത്രികളിലും ഉള്ള കൊതുകിനെ തുരത്താന്‍ മലപ്പുറത്ത് കൊതുകുവല കെട്ടി സമരം.
സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകുന്നേരം അഞ്ചുമണിമുതല്‍ രോഗികളും കൂട്ടിയിരിപ്പുകാരും നേരിടുന്ന കൊതുകുശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നു ആവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ രാജീവ് ഗാസി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കമ്മറ്റിയാണ് പ്രതിഷേധ സംഗമം നടത്തിയത്.
പ്രതീകാത്മകമായി കൊതുകു വലകള്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് വിക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മലിനജലം കെട്ടികിടക്കുന്ന ഓടകളും മറ്റും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടറും പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദ്ദേശം നല്കുമ്പോള് സര്‍ക്കാര്‍ ആതുരാലയങ്ങളിലേ സ്ഥിതി ഇത്തരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളായ ഹനീഫ ചെറുകുളം, സി.പി ജുനൈദ് പാണ്ടിക്കാട്, സുനില്‍ വീമ്പൂര്, സഗീര്‍ വിളക്കുമഠത്തില്‍, സുധീഷ് പയ്യനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."