HOME
DETAILS
MAL
സ്ഥാനാര്‍ഥിത്വം: സരിതയുടെ ഹരജി തള്ളി
backup
April 12 2019 | 18:04 PM
കൊച്ചി: എറണാകുളം, വയനാട് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്കിയ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരികള്‍ തള്ളിയതിനെതിരേ സോളാര്‍ കേസ് പ്രതി സരിതാ നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് മൂന്നു വര്‍ഷംവീതം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മത്സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ രണ്ടു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തള്ളിയത്. എന്നാല്‍ മേല്‍ക്കോടതി ഈ വിധികള്‍ സ്റ്റേ ചെയ്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരേ തിങ്കളാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്ന്് സരിതയ്ക്കായി ഹാജരായ അഡ്വ. ആളൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."