വയലാര്‍ സാംസ്‌കാരികോത്സവം ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക ഉത്സവം ജനപങ്കാളിത്തം കൊണ്ട്
ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന വ്യാവസായിക പ്രദര്‍ശനത്തിനും വന്‍ ജനത്തിരക്കാണുള്ളത്.
പ്രദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് സാംസ്‌കാരിക നഗരിയില്‍ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളും ഏറെ പ്രശംസ പിടിച്ചുപറ്റി.
വൈദ്യുതി വകുപ്പ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന സോളാര്‍, എ്ല്‍.ഇ.ടി ലൈറ്റ് വിപുലീകരണ പദ്ധതിയെക്കുറിച്ചും ഇതില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഊര്‍ജ്ജോപയോഗം പരമാവധി കുറച്ചുകൊണ്ട് വൈദ്യുതി ലാഭിക്കുക എന്നതാണ് ഇതില്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഒപ്പം അപകടരഹിത വൈദ്യുതി ഉപയോഗം, ഗാര്‍ഹിക ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടവയെക്കുറിച്ചുള്ള വിവരങ്ങളും ജല വൈദ്യുത
പദ്ധതിയുടെ വര്‍ക്കിംഗ് മോഡല്‍ ഉള്‍പ്പെടെ വിജ്ഞാനം പകരുന്ന നിരവധി പ്രദര്‍ശനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയോടൊപ്പം പ്രദര്‍ശന മേളയുടെ ഭാഗമായി വന്‍വിലക്കിഴിവില്‍ വിവിധ തുണിത്തരങ്ങള്‍ വീട്ടുപകരണങ്ങള്‍, രുചിയേറിയ ആഹാര വിഭവങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
മേളയുടെ നാലാം ദിനമായ നാളെ ഇതാ ഇവിടെ വരെ എന്ന സിനിമയുടെ പ്രദര്‍ശനവും ചാക്യാര്‍കൂത്തും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക അനുസ്മരണ സമ്മേളനത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.രാജു എന്നിവര്‍
ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."