ക്ലച്ചില്ലാതെ ഗിയറിടാം: ഐ.എം.ടി സംവിധാനത്തോടെ ഹ്യുണ്ടായ് വെന്യു
ഓട്ടോമാറ്റിക് വണ്ടി പുറത്തിറങ്ങിയപ്പോള്‍ പലരും അതിനോട് വിമുഖത കാണിച്ചു, ഗിയറില്ലാതെ ഡ്രൈവിങ്ങില്‍ ഒരു ത്രില്ലില്ലെന്നതാണ് കാരണം. ഓരോ മൂവിലും, പ്രത്യേകിച്ച് ഓവര്‍ടേക്ക് ചെയ്യുമ്പോഴൊക്ക ഗിയറൊക്കെ മാറ്റിക്കൊടുത്ത് വണ്ടി ഓടിക്കുന്നതിലാണ് ഭൂരിഭാഗം ഡ്രൈവര്‍മാരും ഹരം കൊള്ളുന്നത്. ഇതു പക്ഷെ, ഓട്ടോമാറ്റിക് വാഹനം ഓടിക്കുമ്പോള്‍ കിട്ടുന്നില്ല.
എന്നാല്‍ ക്ലച്ചില്ലാതെ ഗിയര്‍ മാത്രമാണെങ്കിലോ? അതു കൊള്ളാമായിരുന്നുവെന്ന് പലരും കൊതിച്ചിരുന്നു. നഗരങ്ങളിലും ട്രാഫിക് ബ്ലോക്കിലും പെടുമ്പോള്‍ ക്ലച്ചില്‍ ചവിട്ട് കാല്‍ ഒരു പരുവത്തിലാകും. അത്തരക്കാര്‍ക്കു വേണ്ടിയാണ് ക്ലച്ചില്ലാതെ ഗിയര്‍ മാറ്റാവുന്ന സംവിധാനവുമായി ഹ്യുണ്ടായിയുടെ വെന്യു അവതരിച്ചിരിക്കുന്നത്. കാര്‍ ഓട്ടോമാറ്റിക്കാണെന്ന് പറയാനാവില്ല, മാനുവല്‍ തന്നെ. ചെറിയൊരു വ്യത്യാസമുണ്ട്, ഇന്റലിജന്റ് മാനുവല്‍ ട്രാസ്മിഷന്‍ (ഐ.എം.ടി) എന്നാണ് ഈ സംവിധാനത്തിന് പറയുന്നത്.
രണ്ട് വകഭേദങ്ങളിലാണ് ക്ലച്ചില്ലാതെ ഡ്രൈവിങ് ആസ്വദിക്കാനാകുന്ന ഈ സംവിധാനം ഹ്യുണ്ടായ് ഒരുക്കുന്നത്. കാപ്പ 1.0 ലിറ്റര്‍ T-GDi പെട്രോള്‍ എന്‍ജിനോടെ വരുന്ന മോഡലില്‍ ഈ സംവിധാനമുണ്ടാകും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇതിന്റേത്. മാനുവല്‍ വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഇതിന്റേതെങ്കിലും ക്ലച്ച് പെഡല്‍ ഉണ്ടാകില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ രണ്ട് പെഡല്‍ മാത്രമേ ഉണ്ടാകൂ.
ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ താരമാണ് വെന്യു. കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന മോഡല്‍. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളുമായി യുവാക്കളുടെ ഇഷ്ട വാഹനമാകാന്‍ വെന്യുവിന് കഴിഞ്ഞു. ഹ്യുണ്ടായ് ക്രെറ്റയിലും ഐ.എം.ടി സംവിധാനിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. 9,99,990 രൂപയിലാണ് വെന്യുവിന്റെ വില ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."