HOME
DETAILS
MAL
ബേക്കല്‍ വികസനത്തിന് ഒന്നരക്കോടി
backup
April 27 2017 | 00:04 AM
ബേക്കല്‍: ബേക്കല്‍ റിസോര്‍ട്സ് ഡെവല്പമെന്റ് കോര്പറേഷന് ലിമിറ്റഡിന്റെ (ബി.ആര്.ഡി.സി) കീഴില്‍ നടന്നു വരുന്ന ബീച്ച് പാര്‍ക്ക് വികസനത്തിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.
പാര്‍ക്കിനകത്തെ റോഡും മറ്റു സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പ് അംഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്കി ഉത്തരവാകുകയും ചെയ്തിരിക്കുന്നത്.
ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പില്‍ ടൂറിസം ഡയറക്ടര്‍, ബി.ആര്.ഡി.സി എം.ഡി, ധനകാര്യ വകുപ്പിലേയും ആസൂത്രണ വകുപ്പിലേയും പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവര്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."