കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ പ്രക്ഷോഭം നടത്തും: മുസ്‌ലിംലീഗ്
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജില്ലയോട് തുടരുന്ന അവഗണനക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ക്ക് മുസ്‌ലിംലീഗ് രൂപം നല്‍കിയതായി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ മേഖലയോടുള്ള അവഗണനക്കെതിരേ 16ന് പാലക്കാട് ഡിവിഷന്‍ മാനേജറുടെ ഓഫിസിലേക്ക് ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തും.
നികുതിദായകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 24ന് ജില്ലയിലെ 138 വില്ലേജ് ഓഫിസുകളിലേക്ക് ബഹുജന മാര്‍ച്ചും കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുന്ന നടപടിക്കെതിരെ 30ന് വിമാനത്താവള മാര്‍ച്ചും ബഹുജന സംഗമവും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവഗണനക്കെതിരായ പ്രക്ഷോഭവും നടത്തും.
ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ജില്ലയിലെവിടെയും സ്റ്റോപ്പ് അനുവദിക്കാതെയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞും കേന്ദ്ര സര്‍ക്കാര്‍ ജില്ലയെ പിറകോട്ടു നയിക്കുകയാണ്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ മന്ത്രിയെ കണ്ട് ജില്ലയുടെ ആവശ്യം ഉന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് ഭൂനികുതിയിലെ വര്‍ധനവ്. 250 ശതമാനമാണ് ഇടതു സര്‍ക്കാര്‍ ഭൂനികുതിയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്തും ഹയര്‍സെക്കന്‍ഡറി മേഖലയിലും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കാന്‍ അവസരങ്ങളില്ലാതെ കഴിയുമ്പോള്‍ ഇതര ജില്ലകളില്‍ വിദ്യാര്‍ഥികള്‍ കുറവായിട്ടും സര്‍ക്കാര്‍ സീറ്റുകള്‍ അനുവദിച്ചിരിക്കുകയാണ്. ഇത്തരം വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. അറക്കല്‍ ഉമ്മര്‍,നൗഷാദ് മണിശ്ശേരി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."