പ്രീമിയര്‍ ലീഗില്‍ വീണ്ടും പോരാട്ടച്ചൂട്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും പോരാട്ടച്ചൂട്. കിരീടത്തിനയി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന സിറ്റിയും ലിവര്‍പൂളും നാളെയാണ് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് ടോട്ടനവും ഹഡേഴ്സ് ഫീല്‍ഡും തമ്മിലാണ് മത്സരം. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടോട്ടനം സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ആദ്യ നാലില്‍ നിന്ന് പുറത്താകാതിരിക്കാനുള്ള പരിശ്രമത്തിലാണ് ടോട്ടനം. ചാംപ്യന്‍സ് ലീഗിനിടെ പരുക്കേറ്റ ടോട്ടനം നായകന് ഹാരി കെയ്ന്‍ ഇല്ലാതെയാണ് ഇന്ന് ടീം ഇറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ ബ്രൈടണ്‍ ബേണ്‍മൗത്തിനെ നേരിടും. സതാംപ്ടണും വോള്‍വ്സും തമ്മിലാണ് മറ്റൊരു മത്സരം. എവര്ട്ടന് ഫുള്‍ഹാമാണ് എതിരാളികള്‍.
ബേണ്‍ലി എഫ്.സി കാര്‍ഡിഫ് സിറ്റിയെ നേരിടും. രാത്രി 10ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും. തുടര്‍ പരാജയങ്ങള്‍ കാരണം ആടി ഉലയുന്ന യുനൈറ്റഡിന് ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല. പട്ടികയില്‍ ആദ്യ നാലില്‍ എത്തുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഓലെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."