885 പേര്‍ക്ക് കൊവിഡ്, നാലു മരണം: കുതിച്ച് സമ്പര്‍ക്ക രോഗം, 724 പേര്‍ക്കും സമ്പര്‍ക്കം വഴി, 968 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് അല്‍പം ആശ്വാസം. ആയിരം കടന്ന രോഗികള്‍ ഇന്ന് 885ല്‍ ചുരുങ്ങി. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരേക്കാള്‍ ആളുകള്‍ക്കാണിന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്. 968 പേര്‍ക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം ചിറയിന്‍ കീഴിലും കാസര്‍കോട് രണ്ടും ആലപ്പുഴ കലവൂരിലുമാണ് മരണങ്ങള്‍ റിപ്പോട്ട് ചെയ്തത്.
എന്നാല്‍ സമ്പര്‍ക്കരോഗം കുതിക്കുകതന്നെയാണ്. 885ല്‍ 724 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഉറവിടമറിയാത്ത 56 കേസുകളാണുള്ളത്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്നുവന്ന 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനത്തുനിന്നുവന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരേ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് 16,995 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാംപിളുകള്‍ പരിശോധിച്ചു. 9297 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453 ആയി. പുതുതായി രോ?ഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിന് താഴെയായി. എന്നാല്‍ സംസ്ഥാനത്തിന്റെ പലഭാ?ഗത്തേയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. തിരുവനന്തപുരത്ത് അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി,അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.
ജില്ലയില്‍ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകള്‍ സജ്ജമാണ്. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഉടനെ സജ്ജമാക്കും. 1813 കിടക്കകള്‍ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേര!!െ പരിശോധിച്ചപ്പോള്‍ അതില്‍ 288 പേര്‍ കൊവിഡ് രോ?ഗികളാണ്. 42.92 ശതമാനമാണ് അവിടെ പരിശോധനയില്‍ പോസീറ്റീവാകുന്നത്.
പൂന്തുറയില്‍ ജൂലൈ 20ന് 54 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ല്‍ 15ഉം, ജൂലൈ 22ന് 54ടെസ്റ്റില്‍ 22ഉം, ജൂലൈ 23ന് 43 സാംപിളുകള്‍ ശേഖരിച്ചപ്പോള്‍ 17ഉം പൊസിറ്റീവായി.
പുല്ലുവിളയില്‍ ജൂലൈ 20ന് 50 സാമ്പിളുകള്‍ എടുത്തപ്പോള്‍ 11 കേസുകള്‍ പോസിറ്റീവായി. ജൂലൈ 21ന് 42 പരിശോധനകളില്‍ 22 പോസിറ്റീവ്, ജൂലൈ 22ന് 48 പരിശോധനകളില്‍ 22 പോസിറ്റീവ്. ജൂലൈ 23 ആയപ്പോള്‍ ഇത് 36 ടെസ്റ്റുകളില്‍ 8 പോസിറ്റീവ് എന്ന തലത്തിലായി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്.
എറണാകുളം 69
മലപ്പുറം 58
പാലക്കാട് 58
കോട്ടയം 50
ആലപ്പുഴ 44
തൃശ്ശൂര്‍ 33
ഇടുക്കി 29
പത്തനംതിട്ട 23
കണ്ണൂര്‍ 18
വയനാട് 15
നെഗറ്റീവായവര്‍
തിരുവനന്തപുരം 101
കൊല്ലം 54
പത്തനംതിട്ട 81
ആലപ്പുഴ 49
കോട്ടയം 74
ഇടുക്കി 96
എറണാകുളം 151
തൃശ്ശൂര്‍ 12
പാലക്കാട് 63
മലപ്പുറം 24
കോഴിക്കോട് 66
വയനാട് 21
കണ്ണൂര്‍ 108
കാസര്‍കോട് 68
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."