പി.എ.പി കരാറില്‍ പ്രളയജലം അളന്ന് വാങ്ങുന്ന നിലപാടിനെതിരേ
മീനാക്ഷിപുരം: പി.എ.പി.കരാറില്‍ പ്രളയജലം അളന്ന് വാങ്ങുന്ന നിലപാടിനെതിരെ കര്‍ഷകര്‍ അന്തര്‍ നദീജല ക്രമീകരണ ഓഫിസ് ഉപരോധിച്ചു. മീങ്കര ചുള്ളിയാര്‍ ജലസംരക്ഷ സമ്മിതിയുടെ നേതൃത്വത്തിലാണ് മീനാക്ഷിപുരത്തിലെ ജെ.ഡബ്ല്യു .ആര്‍.ബി ഓഫീസില്‍ സമരവുമായിഅന്‍പതോളം കര്‍ഷകര്‍ എത്തിയത് .മഴക്കാലത്ത് പ്രളയജലമായി ചിറ്റൂര്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന ജലം അളന്ന് വാങ്ങുകയും മിങ്കര ഡാമിലേക്ക് വെള്ളം എത്തിക്കാന്‍ തയ്യാറാവാതെ ജലം ചിറ്റൂര്‍ പുഴയിലൂടെ സമുദ്രത്തിലേക്ക് ലയിപ്പിക്കുന്ന നിലപാടിനെതിരെയാണ് കര്‍ഷകര്‍ സമരവുമായെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും അളന്ന് വാങ്ങുന്ന ജലത്തിന്റെ ഒരു ഭാഗം മീങ്കര ഡാമിലേക്ക് വിടാതെ പുഴയിലേക്ക് ഒഴുക്കിക്കളയുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ക്കെതിരെ കര്‍ഷകര്‍ മുദ്രാവാക്യത്തോടെയാണ് സമരത്തിനെത്തിയത്.
വാങ്ങുന്ന ജലം മൂലത്തറ വലതുകനാലില്‍ കടത്തിവിടുന്നതിനു പുറമെ പുഴയിലേക്ക് ഭൂരിഭാഗം ജലവും ഒഴുക്കിക്കളയുന്നത് മീങ്കര ഡാമിലെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്നവരെ അവഹേളിക്കലാണെന്ന് സമരക്കാര്‍ ആരോപിച്ചു. ദീര്‍ഘനേരത്തെ സമരത്തെ തുടര്‍ന്ന്‌ജെ.ഡബ്ല്യു.ആര്‍.ബി അസി.ഡയറക്ടര്‍ സുധീര്‍ ഓഫീസിലെത്തിസമരക്കാരുമായി ചര്‍ച്ച നടത്തി. പി. എ.പി.കരാര്‍ പ്രകാരം ജലം അളന്ന് വാങ്ങുന്നതിന്റെ അളവ് നിശ്ചയിച്ചു തരുന്നത് ചിറ്റൂര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണെന്നും ഇതനുസരിച്ചാണ് തമിഴ്‌നാട്ടിലേക്ക് ജലം വിട്ടു നല്‍കുന്നതിന് 15 ദിവസത്തില്‍ ഒരു തവണ അഭ്യര്‍ഥന കത്ത് നല്‍കി വരാറുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരം അഭ്യര്‍ഥന മാനിച്ചാണ് തമിഴ്‌നാട് ജലം വിട്ടുനല്‍കുന്നത്. മഴക്കാലത്ത് പ്രളയജലം അളവില്‍ ഉള്‍പ്പെടുത്താതെ വാങ്ങിയെടുക്കുവാന്‍ ചിറ്റൂര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് തീരുമാനിക്കേണ്ടതെന്ന് ജെ.ഡബ്ല്യു.ആര്‍.ബി അസി.ഡയറക്ടര്‍ സുധീര്‍ പറഞ്ഞു. രാവിലെ ഓവര്‍സിയര്‍ മാത്രമുണ്ടായിരുന്ന ജെ.ഡബ്ല്യു .ആര്‍.ബി ഓഫീസില്‍ രാവിലെ പത്തര മുതല്‍ അസി.ഡയറക്ടര്‍ എത്തി ഉച്ചക്ക് രണ്ടരവരെ പ്രതിഷേധസമരം നീണ്ടുനിന്നു. രക്ഷാധികാരി ആര്‍.അരവിന്ദാക്ഷന്‍, ചെയര്‍മാന്‍, എ.എന്‍.അനുരാഗ്, ജനറല്‍ കണ്‍വീനര്‍ സജേഷ് ചന്ദ്രന്‍, കോഓര്‍ഡിനേറ്റര്‍ പി .സതീഷ്, ഭാരവാഹികളായ എസ്.അമാനുള്ള, എ.സാദിഖ്, കെ.സി.ബാലകൃഷ്ണന്‍, ആര്‍.ബി ജോയ്, കെ.പ്രഭാകരന്‍, മണി, അപ്പുണ്ണി, എം. അനില്‍ ബാബു, കെ.ബി. അജോയ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."