പട്ടികജാതി-പട്ടികവര്‍ഗ കേസുകള്‍ക്ക് പ്രത്യേക കോടതി വേണം
തൃശൂര്‍: പട്ടികജാതി-പട്ടികവര്‍ഗ കേസുകളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേക കോടതി അനുവദിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടണമെന്ന് ജില്ലാതല വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വിചാരണയിലുള്ള കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും ഹൈക്കോടതിയിലെ പെന്റിങ് കേസുകള്‍ തീര്‍ക്കുന്നതിനു അഡ്വക്കേറ്റ് ജനറലിനും കത്തു നല്‍കിയതായി ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ സിന്ധു പരമേശ് യോഗത്തെ അറിയിച്ചു.
പട്ടികജാതി വിഭാഗത്തില്‍ 247 കേസുകളും പട്ടികവര്‍ഗ വിഭാഗത്തില്‍ 15 കേസുകളാണ് വിചാരണയിലുള്ളത്. 7400000 രൂപ വിതരണം ചെയ്യാനും കമ്മിറ്റിയില്‍ തീരുമാനമായി. ഇതുവരെ 1590000 രൂപ ഈയിനത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു.
വിവിധ കേസുകളില്‍ യാത്രപടി ഇനത്തില്‍ 9000 രൂപ വിതരണം ചെയ്തു. കമ്മിറ്റി കഴിഞ്ഞ തവണ പരിഗണിച്ച 41 കേസുകളുടെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി.
ഇതില്‍ അഞ്ചു എണ്ണം കള്ളകേസുകളാണെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് ശേഷം പട്ടികജാതി വിഭാഗത്തില്‍ 30 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ടും കേസുകളാണ് കമ്മിറ്റിക്കു മുന്‍പാകെ വന്നത്.
നാലു കേസുകളില്‍ കുറ്റപത്രം നല്‍കി. അഞ്ചു കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു കേസുകളില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് പരാമര്‍ശം ഒഴിവാക്കി.
ബാക്കി 19 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കമ്മിറ്റിയെ അറിയിച്ചു.
യു.ആര്‍ പ്രദീപ് എം.എല്‍.എ, റൂറല്‍ ജില്ലാ പൊലിസ് മേധാവി, എം.കെ പുഷ്‌ക്കരന്‍, ഗവണ്‍മെന്റ് പ്ലീഡര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."