HOME
DETAILS

ലൈഫ് പദ്ധതി: ആദ്യഘട്ടം 87 ശതമാനം പൂര്‍ത്തീകരിച്ചു

  
backup
July 14, 2018 | 7:50 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-87-%e0%b4%b6%e0%b4%a4


തൃശൂര്‍: വീടില്ലാത്ത എല്ലാവര്‍ക്കും വീടുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി ആദ്യഘട്ട പ്രവൃത്തികള്‍ 87 ശതമാനം ജില്ലയില്‍ പൂര്‍ത്തീകരിച്ചു.
31 നകം 95 ശതമാനം പണിയും പൂര്‍ത്തിയാക്കുക എന്നതാണു ലക്ഷ്യം. ജില്ലയില്‍ 2744 വീടുകളുടെ പണിപൂര്‍ത്തീകരിച്ചു. ഇനി 419 വീടുകളുടെ പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്.
എസ്.സി വിഭാഗത്തില്‍ 277 വീടുകളുടെ പണിപൂര്‍ത്തിയാക്കി. 83 വീടുകളുടെ പണി ഇനി പൂര്‍ത്തിയാക്കാനുണ്ട്.
എസ്.സി വിഭാഗത്തില്‍ 76 ശതമാനമാണ് പണി പൂര്‍ത്തീകരണം. എസ്.ടി വിഭാഗത്തില്‍ 112 വീടുകള്‍ പണിപൂര്‍ത്തീകരിച്ചു. 23 വീടുകളാണ് ഇനി പണി തീരാനുള്ളത്. ഇതില്‍ 14 വീടുകളുടെ പണി ജൂലായില്‍ പൂര്‍ത്തിയാക്കും. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ 72 വീടുകളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. 62 ശതമാനമാണ് പദ്ധതി പൂര്‍ത്തീകരണം. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 29 വീടുകളുടെ പണി പൂര്‍ത്തീകരിക്കാനുണ്ട്.
സംസ്ഥാനതലത്തില്‍ പദ്ധതി പൂര്‍ത്തീകരണത്തില്‍ നിലവില്‍ ജില്ല മൂന്നാം സ്ഥാനത്താണ്. പദ്ധതി പൂര്‍ത്തീകരണത്തിന് സത്വര നടപടികള്‍ വേണമെന്ന് ലൈഫ് മിഷന്‍ പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ പറഞ്ഞു.
മുന്‍ഗണന നിശ്ചയിച്ച് കൊണ്ട് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പദ്ധതി പൂര്‍ത്തീകരണം സാധ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago