ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കര്‍ഷകനു കണ്ണീര്‍; മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639 പേര്‍
മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639 കര്‍ഷകര്‍! വിളനാശവും കടവും ബാങ്ക് ലോണ്‍ തിരിച്ചടവു മുടങ്ങിയതുമാണ് കര്‍ഷകര്‍ ജീവനൊടുക്കാന്‍ ഇടയായത്.
സര്‍ക്കാര്‍ തന്നെയാണ് പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെയുടെ ചോദ്യത്തിനുത്തരമായി ഇക്കാര്യം നിയമസഭയില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള കണക്കാണിത്. 639 കര്‍ഷകരില്‍ 188 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം നല്‍കിയതായി റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
Also Read; വാക്കു പാലിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ പ്രതിഷേധക്കുത്തൊഴുക്കായി കര്‍ഷക റാലി
എന്നാല്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പാക്കിയ പദ്ധതികളെല്ലാം തന്നെ വന്‍ പരാജയമാണെന്നാണ് കര്‍ഷകരുടെ ആത്മഹത്യാ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി 13000 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 1500 പേര്‍ കഴിഞ്ഞവര്‍ഷം മാത്രം ജീവനൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: മണ്ണിന്റെ മക്കള്‍ക്ക് മുന്നില്‍ മഹാരാഷ്ട്ര മുട്ടുമടക്കി
സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷകപ്രക്ഷോഭത്തിനാണ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. 50,000ല്‍ അധികം കര്‍ഷകര്‍ നാസിക്കില്‍നിന്നു 180 കി.മീ ദൂരം സഞ്ചരിച്ച് മുംബൈയിലേക്കു ലോങ് മാര്‍ച്ച് നടത്തിയിരുന്നു.
മാര്‍ച്ചിനൊടുവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി അഖിലേന്ത്യാ കിസാന്‍സഭാ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നതാണ് ഇപ്പോഴത്തെ ആത്മഹത്യാ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."