ഒറ്റപ്പെട്ട കുറുമണിക്കാര്‍ക്ക് വേണം 'കരുതല്‍'
കുറുമണി: മഴക്കാലമെത്തിയാല്‍ കുറുമ്പാലക്കോട്ടയുടെ താഴ്‌വാരത്തുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ തോണി തുഴയണം.
ഇത്തവണയും ഇവരുടെ ദുര്യോഗത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. താഴ്‌വാരത്തുള്ള ചെറുകണക്കുന്ന്, കുറുമണിക്കുന്ന്, കക്കണക്കുന്ന്, അടുവന്‍കുന്ന്,പാത്തിക്കല്‍കുന്ന് എന്നിവിടങ്ങളിലെ 150 കുടുംബങ്ങള്‍ ഇത്തവണത്തെ കാലവര്‍ഷത്തിലും ഒറ്റപ്പെട്ടു. കനത്ത മഴയില്‍ ഇക്കഴിഞ്ഞ ഒന്‍പതിന് പ്രദേശത്ത് വെള്ളം കയറിയിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ബാണാസുര അണയുടെ ഷട്ടര്‍ തുറന്നാല്‍ വെള്ളം കൂടുതല്‍ പൊങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി വീടിനു പുറത്തുപോകാന്‍ ആറു പേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന തുഴ ബോട്ടും പഴയ തോണിയുമാണ് ജനങ്ങള്‍ക്ക് ആശ്രയം. പൂക്കോടു നിന്നു കൊണ്ടുവന്നതാണ് തുഴ ബോട്ട്. വെള്ളം കയറിയിട്ട് ദിവസങ്ങളായതോടെ മിക്ക വീടുകളിലേയും അവശ്യ സാധനങ്ങളും തീര്‍ന്ന നിലയിലാണ്. ജില്ലാ പഞ്ചായത്ത് അധികൃതരും വില്ലേജ് ജീവനക്കാരും സന്ദര്‍ശനം നടത്തിയെങ്കിലും ആശ്വാസ നടപടികളുണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്. പ്രദേശത്ത് മാത്രം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണുണ്ടായിട്ടുള്ളത്. വെള്ളം കെട്ടിനിന്നു നെല്ലും വാഴയും കപ്പയും അടക്കം വിളകള്‍ നശിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."