യമന്‍: വീണ്ടും സമാധാന ചര്‍ച്ച റമദാനു മുന്‍പ് നടത്തുമെന്ന് യു.എന്‍
റിയാദ്: യുദ്ധം ശക്തമായ യമനില്‍ ഔദ്യോഗിക സര്‍ക്കാരും വിമത വിഭാഗമായ ഇറാന്‍ അനുകൂല ഹൂതികളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സമാധാന ചര്‍ച്ചയുമായി വീണ്ടും യു.എന്‍ രംഗത്ത്. റമദാനു മുന്‍പായി വീണ്ടും അടുത്ത സമാധാന ചര്‍ച്ച നടത്തുമെന്നും വലിയ പ്രതീക്ഷയാണ് തങ്ങളിലുള്ളതെന്നും യു.എന്‍ സമാധാന ദൂദന്‍ ഇസ്മായില്‍ ശൈഖ് അഹ്മദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യമനിലെ സ്ഥിതി ഗുരുതരമാണെന്നും വന്‍ തോതില്‍ മനുഷ്യാവകാശ ഞെരുക്കം അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സമാധാന പാതയില്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ തന്നെയാണ്. പക്ഷെ സമയ പരിമിതി ഒരു പ്രതിബദ്ധമാണ്. റംസാന് മുന്‍പായി എല്ലാ സമാധാന ചര്‍ച്ചകളും തീര്‍ക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും സമാധാന ചര്‍ച്ചയുടെ ഭാഗമായി ഇരു കൂട്ടരും വെടി നിര്‍ത്തലിനു ഒപ്പു വെച്ചെങ്കിലും ഏഴു തവണ ഇത് പരാജയപ്പെടുകയായിരുന്നു.
അതേസമയം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദയ തുറമുഖം വഴി വന്‍ തോതില്‍ ആയുധങ്ങള്‍ കടത്തുന്നത് ഹൂതികള്‍ തുടരുകയാണെന്ന് ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട സഖ്യ സേനയുടെ ആരോപണം ഇപ്പോഴും ഉയരുന്നുണ്ട്. ഇത് തടയാനായി വേണ്ട കണ്ടെയ്‌നര്‍ പരിശോധനകള്‍ ഏതു രീതിയില്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാമെന്ന് പരോശോധിക്കുമെന്നും അദ്ദേഹ പറഞ്ഞു.
യു.എന്‍ സമാധാന കരാറിനു അനുകൂലമായി വിമത സഖ്യമായ ഹൂതി മലീഷികള്‍ പ്രസ്താവന നടത്തിയതായും അടുത്തമാസം ഒമാനില്‍ നടക്കുന്ന ചര്‍ച്ചയില്‍ വ്യത്യസ്ഥമായ കാര്യങ്ങള്‍ മുന്നോട്ട് വെച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."