ലോകത്ത് കൊവിഡ് ബാധിതർ 1.62 കോടി കവിഞ്ഞു; മരണം ആറര ലക്ഷത്തിലേക്ക്
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കവിഞ്ഞു. 16,200,891 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
648,445 പേരാണ് വൈറസ്ബാധമൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,913,232 ആയി ഉയർന്നിട്ടുണ്ട്. അതേസമയം, കൊവിഡ് പിടിമുറുക്കിയ അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 64,000 ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,315,684 ആയി ഉയർന്നു.
അതേസമയം അമേരിക്കയിലെ പ്രതിദിന മരണനിരക്ക് മുമ്പത്തെക്കാൾ കുറഞ്ഞിട്ടിട്ടുണ്ട്. 850 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിൽ മരണമടഞ്ഞത്. ആകെ മരണസംഖ്യ 149,397 ആയി. 2,061,692 പേർ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 48000 ലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,396,434 ആയി ഉയർന്നു. മരണസംഖ്യ 86,496 ആയി.
ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണം 1,385,494 ആയി.
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."