കൊയിലാണ്ടി സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഭാഗത്ത് പൊതുപരിപാടികള്‍ക്ക് കോടതി വിലക്ക്
കൊയിലാണ്ടി: കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സ്ഥലത്ത് പൊതുപരിപാടികള്‍ നടത്തുന്നതിനെതിരേ സ്റ്റേഡിയത്തിലെ വ്യാപാരികള്‍ നല്കിയ ഹരജിയില്‍ ഹൈകോടതി അടിയന്തിര സ്റ്റേ അനുവദിച്ച് ഉത്തരവായി.
സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സ്ഥലത്ത് പൊതുപരിപാടികള്‍ നടത്തുന്നത് വ്യാപാരികള്‍ക്കും കടയിലേക്ക് വരുന്നവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പല സംഘടനകളുമായി വാക്തര്‍ക്കവും പതിവായി മാറി. ഇതെ തുടര്‍ന്നാണ് വ്യാപാരികള്‍ നിയമ പോരാട്ടത്തിന് തയ്യാറായത്.കൂടാതെ തൊട്ടടുത്ത് താലൂക്ക് ആശുപത്രിയും ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
സ്റ്റേഡിയത്തിന്റെ അകത്ത് പരിപാടി നടത്താന്‍ അനുമതി വാങ്ങിയ ശേഷം പുറത്ത് പരിപാടി നടത്തുകയാണ് പതിവ്. ചിലര്‍ അനുമതി വാങ്ങാതെയും പരിപാടികള്‍ നടത്തിവരാറുണ്ട്. ഹൈക്കോടതിയില്‍ വ്യാപാരികള്‍ക്ക് വേണ്ടി അഡ്വ.ജെ.ആര്.പ്രേംനവാസ്, എസ്. സുമീഷ്, ടി.കെ മുഹമ്മദ് റാഫി എന്നിവര്‍ ഹാജരായി. സ്റ്റേ അനുവദിച്ച ഹൈകോടതി വിധി പകര്‍പ്പ് ഡി.ജി.പി, ജില്ലാ കലക്ടര്‍, സ്പോര്‍ട്സ് കൗണ്‍സില്‍, നഗരസഭ എന്നീ സ്ഥാപനങ്ങളിലേക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."