HOME
DETAILS
MAL
അംഗപരിമിതര്‍ക്കായി പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങില്ല
backup
July 14 2018 | 19:07 PM
കല്‍പ്പറ്റ: കലാ-കായിക-ശാസ്ത്ര രംഗങ്ങളില്‍ മികവു തെളിയിക്കുന്ന അംഗപരിമിതര്‍ക്ക് പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു.
പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ടിനു പകരം തൃശൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, തിരുവനന്തപുരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് എന്നിവയില്‍ ഒന്നിലെ അടിസ്ഥാന സൗകര്യം ഉപയോഗിച്ച് സ്ഥാപനം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
സ്റ്റീഫന്‍ ഹോക്കിന്‍സ് സെന്റര്‍ ഫോര്‍ എക്സലന്‍സ് എന്ന പേരിലാണ് സ്ഥാപനം തുടങ്ങുക. ഇതിന്റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി ശില്പശാല സംഘടിപ്പിക്കുന്നതിനു 2.59 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."