എം.കെ രാഘവന് നഗരത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്
കോഴിക്കോട്: ഹൗസിങ് കോളനികളിലും ആശുപത്രികളിലും വോട്ടഭ്യര്‍ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍.
രണ്ടാംഘട്ട പര്യടനത്തിന് ശേഷം നോര്‍ത്ത് മണ്ഡലത്തില്‍ വിവിധ സന്ദര്‍ശന പരിപാടികളായിരുന്നു ഇന്നലെ ഉച്ചവരെ. ഉച്ചയ്ക്കു ശേഷം സൗത്ത് മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ഏഴോടെ സ്ഥാനാര്‍ഥി മലാപറമ്പ് ഹൗസിങ് കോളനിയില്‍ എത്തി. പരിസരത്തെ ഗ്രൗണ്ടില്‍ ബാഡ്മിന്റണ്‍ കളിക്കുകയായിരുന്നവരോട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് പാറോപ്പടി ക്രിസ്റ്റ്യന്‍ ദേവാലയത്തിലും കോട്ടൂളി പള്ളിമലക്കുന്നിലുമെത്തി വോട്ടര്‍മാരെ കണ്ടു. ഉച്ചയ്ക്കു ശേഷം പുതിയറ പടന്നയില്‍, ചേവങ്ങാട്ട്കുന്ന്, തൊണ്ടയാട്, കോവൂര്, ഉമ്മളത്തൂര്‍ താഴം, കെ.ടി താഴം, മായിന്‍ ബസാര്‍, വളയനാട് ക്ഷേത്രം, ചെറിയ മാങ്കാവ്, നോര്‍ത്ത് പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം കിണാശേരിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എസ്.കെ അബൂബക്കര്‍, മനക്കല്‍ ശശി, ഹാഷിം മനോളി, അഡ്വ. എ.വി അന്‍വര്‍, ഐ.പി രാജേഷ്, ആഷിഖ് ചെലവൂര്‍, ജാഫര്‍ സാദിഖ്, ഷഫീഖ് അരക്കിണര്‍, ഹബീബ് ചെറൂപ്പ, റാഷിദ് നന്മണ്ട, ഷനോജ് കുരുവട്ടൂര്‍, സിജി കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."