ദമ്പതികളുടെ നല്ല മനസ്; വീട്ടമ്മയുടെ സ്വര്‍ണമാല തിരികെ ലഭിച്ചു
ഇരവിപുരം: ദമ്പതികളുടെ സത്യസന്ധതയും നല്ല മനസും മൂലം വീട്ടമ്മയുടെ കളഞ്ഞു പോയ അഞ്ചര പവന്റെ മാല തിരികെ ലഭിച്ചു. വാളത്തുംഗല്‍ കൃഷ്ണപ്രഭയില്‍ ബാലകൃഷ്ണന്‍ നായരും ഭാര്യ രാധാമണിയുമാണ് റോഡില്‍ നിന്നും ലഭിച്ച അഞ്ചരപവന്റെ സ്വര്‍ണമാല ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ വാളത്തുംഗല്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിലേക്ക് പോകവെയാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രിയദര്‍ശനന്റെ ഓഫിസിനടുത്ത് റോഡില്‍ മാല കിടക്കുന്നത് രാധാമണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മാല എടുത്ത ശേഷം ഇവര്‍ ഇരവിപുരം പൊലിസ് സ്റ്റേഷനിലെത്തി മാല ലഭിച്ച വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു മടങ്ങവെ മാല നഷ്ടപ്പെട്ട വാളത്തുംഗല്‍ ഉത്രാടത്തില്‍ സൂരജ പൊലിസ് സ്റ്റേഷനിലെത്തി. എസ്.ഐ.സുരേഷ് ബാബുവും ഏ.എസ്.ഐ സുരേഷും ചേര്‍ന്ന് നഷ്ടപ്പെട്ട മാലയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം എസ്.ഐ സുരേഷ് ബാബുവിന്റെ സാന്നിധ്യത്തില്‍ രാധാമണി സൂരജയ്ക്ക് മാല കൈമാറുകയായിരുന്നു. മാല തിരിച്ചു കിട്ടിയ സൂരജയും ഇരവിപുരം ജനമൈത്രി പൊലിസും ദമ്പതികളെ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."