താലൂക്ക് ഡയറക്ടറി പ്രകാശനം ചെയ്തു
കൊല്ലം: കൊല്ലം താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ബാങ്കുകള്‍, വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പരുകള്‍ മറ്റ് അടിസ്ഥാന വിവരങ്ങളും ശേഖരിച്ച് നെഹ്റു ഫൗണ്ടേഷന് പ്രസിദ്ധീകരിച്ച കൊല്ലം താലൂക്ക് ഡയറക്ടറി പ്രകാശനം ചെയ്തു. നെഹ്റു ഫൗണ്ടേഷന് ചെയര്മാന് തൃദീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ. അബ്ദുള്‍ സലാം നെഹ്റു ഫൗണ്ടേഷന് പ്രസിഡന്റ് കെ.എസ് പുരം സുധീറില്‍ നിന്നും ആദ്യ പതിപ്പ് ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. നെഹ്റു ഫൗണ്ടേഷന് പ്രതിനിധികളായ അഡ്വ. ബിനു, നവപുരം ശ്രീകുമാര്‍, ആര്. രാജേഷ്, ആദിനാട് മജീദ്, രവികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. താലൂക്ക് ഡയറക്ടറി സൗജന്യമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."