HOME
DETAILS
MAL
രൂപപ്പെടാന്‍ സമയമെടുക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ വിദഗ്ധ
backup
July 26 2020 | 03:07 AM
ജനീവ: കൊവിഡിനെ നേരിടാന്‍ ജനങ്ങളില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാന്‍ സമയമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയിലെ മുഖ്യ ഗവേഷക സൗമ്യ സ്വാമിനാഥന്. ജനസംഖ്യയുടെ 50 മുതല്‍ 60 ശതമാനം വരെ ആളുകള്‍ രോഗപ്രതിരോധശേഷി നേടിയെങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിരോധവാക്സിന്‍ കുത്തിവെപ്പിലൂടെയാണ് സാധാരണ രോഗപ്രതിരോധശേഷി നേടുന്നത്. എന്നാല്‍, ഹേര്‍ഡ് ഇമ്മ്യൂണിറ്റി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്. കൊവിഡ് ബാധിച്ച ചില രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ കാണിക്കുന്നത് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ക്ക് ഇപ്പോള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടെന്നാണ്. എന്നാല്‍ കൊവിഡ് വ്യാപനം തടയാന്‍ ഇതു പര്യാപ്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാക്സിന് കണ്ടെത്തി പ്രതിരോധശേഷി നേടുകയാണ് മുഖ്യമെന്നും സൗമ്യ പറഞ്ഞു. ഹെര്‍ഡ് ഇമ്മ്യൂണിറ്റി നേടി രോഗപ്രതിരോധം തുടങ്ങുമ്പോഴേക്കും രോഗികളും മരണവും കൂടും. വാക്സിന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും ഇന്ത്യക്കാരിയായ സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഹെര്‍ഡ് ഇമ്മ്യൂണിറ്റി ?
ഒരു കൂട്ടം ജനങ്ങളില്‍ വലിയൊരു ഭാഗത്തെയും ഒരു രോഗം ബാധിക്കുകയും അവരില്‍ ആ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. ജനങ്ങളില്‍ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാന്‍ അനുവദിക്കുകയും അവരുടെ രോഗം ഭേദമാക്കുകയും ചെയ്യുന്നതിലൂടെ രോഗത്തിനെതിരെ സമൂഹം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്നു.
ജനസംഖ്യയിലെ നിശ്ചിത ഭാഗത്തിന് രോഗം വന്നാലാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി സംഭവിക്കുക. ഇത് ഓരോ രോഗത്തിനും വ്യത്യസ്തമായിരിക്കും, അഞ്ചാം പനി ഒരു ജനസംഖ്യയുടെ 95 ശതമാനത്തിനു ബാധിച്ചാല്‍ അവിടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാവും. എന്നാല്‍ വൈറല്‍ പകര്‍ച്ച വ്യാധികള്‍ ജനസംഖ്യയുടെ 35 ശതമാനത്തിനു ബാധിച്ചാല്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയാവും. ഇറാനില്‍ രണ്ടര കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന പ്രസിഡന്റ് ഹസന് റുഹാനിയുടെ പ്രസ്താവന ശരിയാണെങ്കില്‍ അവിടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി സംഭവിച്ചുകഴിഞ്ഞിട്ടുണ്ടാവുമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു.
നേരത്തെ ശാസ്ത്രലോകം കൊവിഡിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമായി ഹെര്‍ഡ് ഇമ്മ്യൂണിറ്റി ആലോചിച്ചിരുന്നു. ബ്രിട്ടന്, സ്പെയിന്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ എല്ലാവര്ക്കും പ്രതിരോധശേഷി വരട്ടെ എന്ന അര്‍ത്ഥത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്ക് അനുകൂലമായ നയമെടുത്തിരുന്നു. എന്നാല്‍ മരണസംഖ്യ കൂടിയതോടെയാണ് അവര്‍ പിന്തിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."