HOME
DETAILS

അയല്‍വീടിന്റെ പൂമുഖത്ത്  മൂത്രമൊഴിച്ച് എ.ബി.വി.പി ദേശീയ  പ്രസിഡന്റ്; കേസെടുക്കാതെ പൊലിസ്

  
backup
July 26, 2020 | 3:40 AM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%82%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d
 
 
 
ചെന്നൈ: ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖനെതിരേ ആരോപണവുമായി ഇയാളുടെ അയല്‍വാസിയായ സ്ത്രീ രംഗത്ത്. തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നെന്നും വീടിന്റെ പൂമുഖത്ത് മൂത്രമൊഴിക്കുന്നുവെന്നുമാണ് സ്ത്രീയുടെ പരാതി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും 52കാരിയായ സ്ത്രീ ആരോപിക്കുന്നു.
ഇരു വിഭാഗവും അടുത്തടുത്ത അപ്പാര്‍ട്ട്‌മെന്റുകളിലാണ് താമസിക്കുന്നത്. സ്ത്രീയുടെ കാര്‍ പാര്‍ക്കിങ് ഏരിയ സുബ്ബയ്യ ഷണ്‍മുഖനും ഉപയോഗിച്ചിരുന്നു. ഇതിനു വാടക ആവശ്യപ്പെട്ടതോടെയാണ് ഭീഷണി തുടങ്ങിയതെന്നു സ്ത്രീ പറയുന്നു. ഇതിനു പിന്നാലെ സ്ത്രീയുടെ വീടിന്റെ പൂമുഖത്ത് സുബ്ബയ്യ മാസ്‌ക് ധരിച്ച് മൂത്രമൊഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. 
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍കൂടിയായ സുബ്ബയ്യയുടെ ഈ പ്രവൃത്തിക്കെതിരേ പൊലിസ് എഫ്.ഐ.ഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സ്ത്രീയും കുടുംബവും ആരോപിക്കുമ്പോള്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുകയാണെന്നുമാണ് ചെന്നൈ ആടാംബാക്കം പൊലിസിന്റെ വിശദീകരണം. 
സ്ത്രീക്കെതിരേ പൊലിസ് നിര്‍ദേശപ്രകാരം സുബ്ബയ്യയും പരാതി നല്‍കിയതായും വിവരമുണ്ട്. ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ

National
  •  2 days ago
No Image

'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്‌

uae
  •  2 days ago
No Image

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

National
  •  2 days ago
No Image

തെരുവുനായ പിന്തുടർന്നു; സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ വയോധിക മരിച്ചു

Kerala
  •  2 days ago
No Image

നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർഥികൾക്ക് ബസ് ചാർജിൽ 50% ഇളവുമായി യു.പി സർക്കാർ; താമസസൗകര്യവും ഒരുക്കും

National
  •  2 days ago
No Image

ഗില്ലിനും ഇഷാന്‍ കിഷനും സെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 402 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍

Cricket
  •  2 days ago
No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  2 days ago
No Image

വിദ്യാര്‍ഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 

Kerala
  •  2 days ago
No Image

മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 മരണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago