HOME
DETAILS

കൊവിഡ് വ്യാപനം: തദ്ദേശ പദ്ധതികളില്‍ മാറ്റം വരുത്തുന്നു; സമൂഹ അടുക്കള തിരിച്ചുവരും

  
backup
July 26 2020 | 06:07 AM

covid-19-changes-in-local-plans-community-kitchen-will-be-back
കൊണ്ടോട്ടി: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ കൊവിഡ് രോഗപ്രതിരോധ അടിയന്തര പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. കൊവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കിയ സമൂഹ അടുക്കള പുനരാംരംഭിക്കാനും നിര്‍ദേശിച്ചത്.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതികളില്‍ മുന്‍തൂക്കം. ഈ കേന്ദ്രങ്ങളിലേക്ക് മരാമത്ത് സാമഗ്രികള്‍ എത്തിക്കല്‍, മരുന്നുകളും ഉപകരണങ്ങളും വാങ്ങുക, ഭക്ഷണം ലഭ്യമാക്കല്‍, താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോഴുളള വേതനം നല്‍കല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയവക്ക് തനത് ഫണ്ടുകള്‍ വിനിയോഗിക്കാന്‍ അനുമതി നല്‍കി. കൊവിഡ് കെയര്‍ സെന്റര്‍, ക്വാറന്‍ൈ്‌റന്‍ സെന്റര്‍, പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവയും വിവിധ പദ്ധതികളായി നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് പദ്ധതികള്‍ തുടങ്ങാന്‍ പ്രത്യേക ഭരണസമതി ചേരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കണ്ടെയ്‌മെന്റ് സോണുകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റികള്‍ ചേര്‍ന്ന് തീരുമാനങ്ങളെടുത്താല്‍ മതി. ഇതിനുശേഷം ചേരുന്ന ആദ്യ ഭരണസമിതി യോഗത്തില്‍ പദ്ധതി അവതരിപ്പിക്കണം. ഇതിനായി സുലേഖ സോഫ്റ്റ്‌വെയറില്‍ പ്രത്യേക സൗകര്യമെരുക്കിയിട്ടുണ്ട്. തദ്ദേശ തനത് ഫണ്ടുകള്‍ക്ക് പുറമെ സംഭാവനകള്‍ സ്വീകരിച്ചും ഫണ്ടുകള്‍ കണ്ടെത്താനാകും. പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല.
ലോക്ക് ഡൗണ്‍ സമയത്ത് തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ കമ്മ്യൂനിറ്റി കിച്ചണ്‍ പുനരാരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ വീടുകളിലടക്കം ഭക്ഷണം എത്തിക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് സമൂഹ അടുക്കളകള്‍ വീണ്ടും ആരംഭിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  38 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago