രാഹുല്‍ ഗാന്ധിക്കായി മുതിര്‍ന്ന നേതാക്കള്‍ ചുരം കയറുന്നു
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കളും എം.എല്‍.എമാരും ബൂത്തുകളില്‍ പര്യടനം നടത്തും.
രാഹുല്‍ ഗാന്ധിക്ക് രാജ്യമൊട്ടുക്കും സഞ്ചരിക്കേണ്ട സാഹചര്യത്തിലാണ് പര്യടനത്തിന്റെ ചുമതല മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ഏറ്റെടുക്കുന്നത്. പര്യടന പരിപാടികള്‍ 20 ന് പൂര്‍ത്തിയാകും. യു.ഡി.എഫ് എം.എല്‍.എമാരുള്ള മണ്ഡലങ്ങളില്‍ അതാത് എം.എല്‍.എമാരും മറ്റിടങ്ങളില്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കളും പര്യടനം നയിക്കും. പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോദ് സിങ്ങ് സിദ്ധു 15ന് മണ്ഡലത്തില്‍ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ 10ന് അരീക്കോട് അംബേദ്ക്കര്‍ അനുസ്മരണത്തിലും 11ന് ഏറനാട് കുനിയില്‍ തിരുവമ്പാടി പുന്നക്കല്‍ എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിലും പങ്കെടുക്കും. തുടര്‍ന്ന് നാലിന് മീനങ്ങാടി, അഞ്ചിന് പടിഞ്ഞാറത്തറ, ആറിന് പനമരം എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കും. 18ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിവിധ പൊതുയോഗങ്ങളില്‍ സംസാരിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നും നാളെയും വയനാട് ജില്ലയിലും 18ന് തിരുവമ്പാടിയിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഇന്ന് കാവുമന്ദത്ത് 10നും കേണിച്ചിറ 11നും പുല്‍പ്പള്ളി കല്ലുവയലില്‍ 12നും ചീരാലില്‍ വൈകിട്ട് നാലിനും എടവകയില്‍ 5.30നും പ്രചരണ യോഗങ്ങളില്‍ സംബന്ധിക്കും. 15ന് എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, 13ന് കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍, സേവാദള്‍ ദേശീയ ചെയര്‍മാന്‍ ലാല്‍ ജി. ദേശായ്, മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷമീന ഷഫീഖ്, സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെ.എന്‍.എ ഖാദര്‍ വിവിധ പ്രചാരണ യോഗങ്ങളില്‍ സംസാരിക്കും. വിവിധ ദിവസങ്ങളില്‍ എ.എ അസീസ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ പ്രചാരണ യോഗങ്ങളില്‍ സംസാരിക്കും. സമാപന ദിവസങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കോരളാ കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ജോസ് കെ. മാണി എന്നിവരുടെ റോഡ്‌ഷോയും ഉണ്ടാകും. ദേശീയ നേതാക്കളായ എ.കെ ആന്റണി, ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു വിവിധ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."