കോഴിക്കോട് മരിച്ച ഷാഹിദയുടെ പരിശോധനാഫലം പോസിറ്റീവ്; ഇന്ന് കൊവിഡ് മരണം അഞ്ചായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഇന്നലെ മരിച്ച ഷാഹിദ(57)യുടെ പരിശോധനാഫലം പോസിറ്റീവ് ആയി. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു.
നേരത്തേ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. റുഖിയാബിയുടെ വീട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് കോഴിക്കോട്ടേത്. മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍, കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍, കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും മറ്റ് അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് 18ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആന്റിജന്‍ പരിശോധനയിലാണ് അബ്ദുല്‍ റഹ്മാന് രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വര്‍ഗീസ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജ് (82) എന്ന ചുങ്കം സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഏറെ നാളായി ് കിടപ്പിലായിരുന്നു. കോട്ടയത്തെ ആദ്യ കൊവിഡ് മരണമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."