കൗമാരം വഴിതെറ്റുന്നത് അപകടകരം: പി.സി ഉമ്മര്‍ മൗലവി പ്രീ മാരിറ്റല്‍ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു
വണ്ണപ്പുറം: യുവതലമുറ നന്മയുടെ വഴിയില്‍ നിന്ന് വ്യതിചലിച്ച് അധാര്‍മികതയുടെ വഴികളിലൂടെ സഞ്ചരിക്കുന്നത് പ്രകൃതിക്ക് തന്നെ ശാപമാണന്ന് സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ഓര്‍ഗനൈസര്‍ പി.സി ഉമ്മര്‍ മൗലവി.
അസാന്മാര്ഗ്ഗിക വഴിയിലൂടെ സഞ്ചരിക്കുന്ന യുവതലമുറയെ നന്മയിലേക്ക് ആകര്‍ഷിപ്പിക്കുവാനും ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കാനും കുടുംബ ഭദ്രത നിലനിര്‍ത്താനും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന പ്രീ മാരിറ്റല്‍ കോഴ്സിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം വണ്ണപ്പുറത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.
വണ്ണപ്പുറം ടൗണ്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ.എം പരീത്ഹാജി കക്കാട്ട് അധ്യക്ഷനായി. ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹനീഫ് കാശിഫി, മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ.ബി അബ്ദുല്‍ അസീസ്, ഷിഹാബുദ്ധീന് വാഫി, പി.എം ഇല്യാസ് പഴേരിയില്‍, കെ.എച്ച് അബ്ദുല്‍ കരീം മൗലവി, ഹനീഫ തൊമരശ്ശേരിയില്, ഷാജഹാന് കൈനിക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."