കൊവിഡ് പോരാളികളെ അഭിവാദ്യം ചെയ്യുന്നു,എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ശിവരാജ് സിങ് ചൗഹാന്: കുടുംബാംഗങ്ങളുടെ പരിശോധന ഫലം നെഗറ്റിവ്
ഭോപ്പാല്‍: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഭാര്യയുടേയും മക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റിവ്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.അതേ സമയം താന്‍ സുഖമായിരിക്കുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ നില്ക്കുന്ന എല്ലാവരെയും താന്‍ അഭിവാദ്യം ചെയ്യുന്നതായും ചൗഹാന് ട്വീറ്റ് ചെയ്തു.
' ഞാന്‍ സുഖമായിരിക്കുന്നു എന്റെ സുഹൃത്തുക്കളേ, സ്വയംമറന്ന് ജീവന് പണയംവെച്ച് പ്രവര്‍ത്തിക്കുന്ന കൊവിഡ് പോരാളികളുടെ ആത്മസമര്‍പ്പണം വിലമതിക്കാവുന്നതിനും അപ്പുറത്താണ്. കൊവിഡ് പോരാളികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,'' അദ്ദേഹം ആശുപത്രിയില്‍ നിന്ന് ട്വീറ്റ് ചെയ്തു.
'രണ്ട് മീറ്റര്‍ അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ഫേസ് മാസ്ക് ധരിക്കുക - കൊറോണ വൈറസിനെ ഒഴിവാക്കാനുള്ള ഏറ്റവും വലിയ ആയുധങ്ങള്‍ ഇവയാണ്. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു - നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവരും ഈ ആയുധങ്ങള്‍ ഉപയോഗിക്കുക,' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."