HOME
DETAILS

ജെ.ജെ ആക്ടും സമസ്തയുടെ അവസരോചിത ഇടപെടലും

  
backup
July 14 2018 | 20:07 PM

jj-act-and-what-samstha-do-in-supreme-court

അനാഥശാലകളെ താഴിട്ടുപൂട്ടാനുള്ള സര്‍ക്കാരിന്റെ നിഗൂഢ പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തി എടുത്തതാണ് 2015ല്‍ പാര്‍ലമെന്റ് പാസാക്കിയ ജുവൈനല്‍ ജസ്റ്റിസ് ആക്ട്. ഒരു കാലത്തും പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്തതും അനാവശ്യമായതുമായ വ്യവസ്ഥകള്‍ യാതൊരു യുക്തിയുമില്ലാതെ കുത്തിനിറച്ച ഈ നിയമം എന്തിനു കൊണ്ടുവന്നുവെന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. സമൂഹത്തിലെ നിര്‍ധനരും അനാഥകളുമായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കി അവരെ ഉത്തമ പൗരന്‍മാരായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് രാജ്യത്ത് വ്യവസ്ഥാപിതമായി സ്ഥാപിക്കപ്പെട്ട അനാഥശാലകളും അഗതിമന്ദിരങ്ങളും പതിറ്റാണ്ടുകളായി നിര്‍വഹിച്ചു പോരുന്ന ഉത്തമ സേവനങ്ങളെ ചെറുതാക്കാനും അവമതിക്കാനുമുള്ള ശ്രമത്തിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യമാക്കിയതെന്ന് ഇപ്പോഴും മനസിലാകുന്നില്ല.

 

ഭൗതികമായ ഒരു നേട്ടവും പ്രതീക്ഷിക്കാതെ, തികച്ചും ചാരിറ്റി സ്വഭാവത്തോടെ, സര്‍ക്കാരിന്റെ മുതല്‍ മുടക്കുകളൊന്നുമില്ലാതെ സ്ഥാപിക്കപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന ഇത്തരം സ്ഥാപനങ്ങള്‍ സമൂഹത്തില്‍ നിര്‍വഹിച്ച സേവനങ്ങളെ ആര്‍ക്കും ചെറുതായി കാണാന്‍ കഴിയില്ല.
ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥാപനങ്ങള്‍ ഇതിനപവാദമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവക്കെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം കാടടച്ചു വെടി വയ്ക്കുന്ന സമീപനം കാണുമ്പോഴാണ് നിയമത്തിനു പിന്നിലെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്.


ഈ ആക്ടിലെ വകുപ്പ് 2, ഉപവകുപ്പ് 13,14 പ്രകാരം ആക്ടിന്റെ പരിധിയില്‍ പ്രതിപാദിക്കപ്പെട്ട 12 വിഭാഗങ്ങളില്‍ ഒരു നിലക്കും യതീംഖാനയിലെ കുട്ടികള്‍ ഉള്‍പ്പെടില്ലെന്ന കാര്യം വ്യക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ പുകമറ സൃഷ്ടിച്ച് യതീംഖാനകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരേയുള്ള ശിക്ഷാ നടപടികളുടെ ഭീഷണിയും അനാവശ്യമായ ബഹളങ്ങളുമുണ്ടാക്കി രംഗം കൊഴുപ്പിക്കാനുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം ഈ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന സ്ഥിതിയിലേക്ക് എത്തിച്ചുവെന്നത് വല്ലാതെ സങ്കടപ്പെടുത്തുന്ന കാര്യമാണ്.


തിന്നുകയും തീറ്റിക്കുകയുമില്ലെന്ന ഈ നിലപാടു കാരണം കേരളത്തില്‍ നിന്ന് മാത്രം ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് താമസ സൗകര്യത്തോടെ വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.
ഇങ്ങിനെയൊരു നിയമം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ തന്നെ ഇടപെടലുകള്‍ അനിവാര്യമായിരുന്നു. മോദി സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ആശങ്ക ഉണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ വിശേഷിച്ചും ജാഗ്രത വേണ്ടതായിരുന്നു.


നിയമം രൂപപ്പെടുത്തി ഡെമോക്ലസിന്റെ വാളുപോലെ തലക്കു മുകളില്‍ തൂങ്ങി ആടിയപ്പോള്‍ പോലും ഇതിന്റെ അപകടാവസ്ഥ മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.
2014 ഓഗസ്റ്റ് 12ന് ലോക്‌സഭയില്‍ സഭാംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ട് ഈ ആക്ടിന്റെ കരട് പ്രസിദ്ധപ്പെടുത്തിയ നാള്‍ മുതല്‍ ഈ ജാഗ്രതക്കുറവ് ആരംഭിച്ചിട്ടുണ്ട്. 2016 ജനുവരി 15ന് ആണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതിനിടയില്‍ ഒന്നര വര്‍ഷത്തിന്റെ ഇടവേളയുണ്ടായിരുന്നു.


വിവാഹപ്രായ പരിധി നിയമം കൊണ്ടുവന്നപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. പാര്‍ലമെന്റില്‍ എതിരഭിപ്രായമൊന്നുമില്ലാതെ നിയമമാക്കപ്പെടുകയും അതിന്റെ ചുവടുപിടിച്ച് വിവാഹ രജിസ്‌ട്രേഷന്‍ നിയമം കേരളത്തില്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവരികയും ചെയ്തപ്പോഴാണ് സമുദായത്തിന് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്.
എല്ലാം കഴിഞ്ഞ ശേഷം വേവലാതിപ്പെടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഏറെ പോരാട്ടങ്ങള്‍ നടത്തി സംരക്ഷിച്ചു നിര്‍ത്തിയ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള ആദ്യ കൈയേറ്റമായിരുന്നു ഈ സംഭവം.


ഈ രണ്ട് കേസുകളിലും സമുദായത്തിന്റെ പൊതു വേദിയെന്നവകാശപ്പെടുന്ന ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുതല്‍ താഴോട്ടുള്ള ആരും ശ്രദ്ധിച്ചില്ല. ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമനിര്‍മാണത്തിന് നേരം പുലരുവോളം പാര്‍ലമെന്റ് സമ്മേളിച്ച് ചരിത്രം സൃഷ്ടിച്ച അതേ ഹാളില്‍ 'നോ' എന്ന ദുര്‍ബലമായൊരു ശബ്ദം പോലും മുഴങ്ങാതെ ജെ.ജെ ആക്ട് നിയമമാക്കപ്പെടുകയായിരുന്നു.


ഇവിടെയാണ് ജെ.ജെ ആക്ട് വിഷയത്തില്‍ ചരിത്രപരമായ പോരാട്ട ദൗത്യം ഏറ്റെടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ട് വന്നത്. ഏത് ദിശയില്‍ നീങ്ങണമെന്നറിയാതെ പകച്ചു നിന്നിരുന്ന സ്ഥാപന മേധാവികളെ ഏകോപിപ്പിച്ചു കൊണ്ടാണ് സമസ്ത നിയമയുദ്ധത്തിന് തയാറെടുത്തത്.
സമസ്ത സെക്രട്ടറിയായിരുന്ന പരേതനായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഇക്കാര്യത്തില്‍ എടുത്ത ശക്തമായ നിലപാട് ഇവിടെ സ്മരിക്കേണ്ടതുണ്ട്. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ നേതൃത്വത്തില്‍ സമസ്ത ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


പ്രമുഖ അഭിഭാഷകരെവച്ചു കൊണ്ടുള്ള ഈ നീക്കത്തിലൂടെ സമസ്തയുടെ കീഴിലുള്ള ഇരുനൂറോളം സ്ഥാപനങ്ങള്‍ക്ക് ബാലനീതി നിയമം ബാധകമാക്കരുതെന്ന് സുപ്രിം കോടതിയില്‍ നിന്ന് ഇടക്കാല വിധി സമ്പാദിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്കു സാധിച്ചിരിക്കുകയാണ്.
യതീംഖാനകളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഈ പോരാട്ടം പൂര്‍ണതയിലെത്തിയിട്ടില്ലെങ്കിലും ചില കാര്യങ്ങള്‍ ഉറക്കെ ഓര്‍മപ്പെടുത്തുന്നുണ്ട്. നിയമം വന്നുവെന്ന് കേട്ടപ്പോഴേക്കും മുന്‍പിന്‍ ആലോചിക്കാതെ ജെ.ജെ ആക്ടില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഒരു കൂടിയാലോചനയ്ക്കുള്ള അവധാനത കാണിക്കണമായിരുന്നു. അതുണ്ടാകാതെ പോയത് ചില സ്ഥാപനങ്ങള്‍ക്കെങ്കിലും ബുദ്ധിമുട്ടിനിടയാക്കിയേക്കും.


അതോടൊപ്പം സ്ഥാപന ഭാരവാഹികള്‍ക്കും നടത്തിപ്പുകാര്‍ക്കും നിയമപരമായ കാര്യങ്ങളില്‍ അവബോധം നല്‍കാനുള്ള സ്ഥിരമായൊരു സംവിധാനം ഇല്ലാതെ പോയതാണ് ഈ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ നിമിത്തമായതെന്ന കാര്യം സമുദായ നേതൃത്വം ഗൗരവപൂര്‍വം കാണേണ്ടതുണ്ട്.. സമുദായത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ നിര്‍ണായകമായ പങ്കുവഹിച്ച അനാഥശാലകളെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ സന്ദര്‍ഭോചിതമായി ഇടപെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്തുകൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലമായി സാമുദായികമായ എല്ലാ കാര്യങ്ങളിലും തുടര്‍ന്നുമുണ്ടാവട്ടെയെന്ന് ആശിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  31 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  39 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago