HOME
DETAILS

പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നല്‍കിയ ഫയല്‍ പൂഴ്ത്തി

  
backup
July 17 2016 | 22:07 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d

 

ഹരിപ്പാട്: ദേശീയപാതയിലെ തോട്ടപ്പള്ളി സ്പില്‍വേ പാലം അപകടാവസ്ഥയില്‍. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ച് സ്പില്‍വേക്ക് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കണമെന്ന ദേശീയപാതാ വിഭാഗം ഉന്നത ഉദ്യോഗഥരുടെ റിപോര്‍ട്ട് ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് ഇതു സംബന്ധിച്ച മുന്നറീപ്പ് റിപോര്‍ട്ട് കൈമാറായിരുന്നു. ദേശീയപാത 47 ലെ പ്രധാന പാലങ്ങളിലൊന്നാണ് തോട്ടപ്പളളി സ്പില്‍വേ.
എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ പൂഴ്ത്തിവെച്ച് ഏതു നിമിഷവും ദുരന്തമുണ്ടാകാവുന്ന പാലത്തിന്റെ ദ്രവിച്ച കമ്പികള്‍ ഇളക്കി മാറ്റിയും 'ഗണേറ്റിംഗ്' നടത്തി കോണ്‍ക്രീറ്റ് മിശ്രിതം കുത്തിനിറച്ച് അറ്റകുറ്റപ്പണി നടത്തി ആശ്വാസം കണ്ടെത്തുകയായിരുന്നു ബന്ധപ്പെട്ട ദേശീയപാത അധികൃതര്‍. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മുങ്ങല്‍ വിദ്ഗ്ധരുടെ സഹായത്തോടെ സ്പില്‍വേയില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ സ്പാനുകള്‍ക്ക് ഗുരുതരമായ തകരാര്‍ കണ്ടെത്തിയിരുന്നു. നവംബറില്‍ സ്പില്‍വേക്ക് സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് കടല്‍തീരത്ത് കൂടി താത്കാലിക റോഡ് ഉണ്ടാക്കി ഏപ്രില്‍ മാസത്തോടെ പാലം പുതുക്കിപ്പണിയണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശവും ബന്ധപ്പെട്ടവര്‍ ചെവിക്കൊണ്ടില്ല.ഏതു നിമിഷവും ദുരന്തമുണ്ടാകാവുന്ന സ്ഥിതിയിലായ പാലത്തിലൂടെ അണമുറിയാതെ വാഹനങ്ങളുടെ പ്രവാഹമാണ്.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മ്മാണം തുടങ്ങിയ പാലവും സ്പില്‍വേയും 1955ലാണ് പൂര്‍ത്തിയായത്. 55.82 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണ ചിലവ്. 30 വര്‍ഷമായിരുന്നു പരമാവധി ആയുസ് കണക്കാ ക്കിയിരുന്നത്. എന്നാല്‍ ഇതിനു ശേഷം 30 വര്‍ഷം കൂടി കഴിഞ്ഞിട്ടും പാലം പുതുക്കിപ്പണിയാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതര്‍ മുഖം തിരിച്ചു നില്‍പ്പാണ്.
ടി.എസ് കനാലിനു സമീപത്തു നിന്നു തുടങ്ങി അറബിക്കടലില്‍ അവ സാനിക്കുന്ന തോട്ടപ്പളളി പൊഴിക്ക് കുറുകെ നിര്‍മ്മിച്ചിട്ടുളള സ്പില്‍വേക്ക് 366 മീറ്റര്‍ നീളമുണ്ട്. കുട്ടനാടന്‍ പാടശേഖരങ്ങളെ വെളളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ഓരുജലം തിരികെ പൊഴിയിലേക്ക് കടക്കാതി രിക്കാനുമായി 41 ഷട്ടറുകളാണ് സ്പില്‍വേക്ക് ഉള്ളത്. 19 കോടി രൂപ മുടക്കി കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി കാലപ്പഴക്കത്താലും കൃത്യമായി അറ്റ കുറ്റപ്പണികള്‍ നടത്താത്തതിനാലും പ്രവര്‍ത്തനക്ഷമമല്ലായിരുന്നു മുഴുവന്‍ ഷട്ടറുകളും മാറ്റി പുതിയവ ഘടിപ്പിക്കുന്ന ജോലികള്‍ ഇപ്പോള്‍ ധൃതഗതി യില്‍ നടന്നു വരികയാണ്. സംസ്ഥാനത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നത്. എന്നാല്‍ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു മുന്‍പ് പാലത്തിന്റെ ബലക്ഷ യം സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് വിദഗ്ദര്‍ ചൂണ്ടി ക്കാട്ടുന്നു.
തൃക്കുന്നപ്പുഴ,ആറാട്ടുപുഴ തീരത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ ശക്തമായ തിരമാലകള്‍ പാലത്തില്‍ വന്നിടിച്ച് പാലം കവിഞ്ഞ് വെളളം ഒഴുകിയതും എന്‍.ടി.പി.സിയുടെ നിര്‍മ്മാണത്തിനായി പാലത്തിന് താങ്ങാവുന്നതില്‍ കവിഞ്ഞ് ഭാരമുളള യന്ത്രസാമഗ്രികള്‍ സ്പില്‍വേ വഴി കടത്തി കൊണ്ടു പോയതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി. പത്തു വര്‍ഷം മുന്‍പ് സ്പില്‍വേയ്ക്ക് ബലക്ഷയമുണ്ടെന്നും അധികം ഭാരമുളള വാഹനങ്ങള്‍ പാലത്തിലൂടെ കടന്നു പോകരുതെന്നും കാട്ടി ദേശീയപാതാ നിരത്ത് വിഭാഗം ഇരുകരകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഗണേറ്റിംഗ് നടത്തിയതിനു ശേഷം ബോര്‍ഡുകള്‍ നീക്കം ചെയ്തു. പാലത്തിന്റെ ഭദ്രത സംബന്ധിച്ച് വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിച്ച് സുരക്ഷ ഉറപ്പു വരുത്തിയില്ലെങ്കില്‍ വന്‍ ദുരന്തത്തിനാവും നാട് സാക്ഷ്യം വഹിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago