സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി
അപകടം പ്രളയത്തില്‍ തകര്‍ന്ന സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനിടെ
അടിമാലി: നിര്‍മാണത്തിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ് മണ്ണിനടിയില്‍ അകപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാങ്കുളം വിരിഞ്ഞപാറ കൊച്ചുപറമ്പില്‍ റോണി മാത്യു (38) വിനെ രക്ഷപ്പെടുത്തിയത്. ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞു താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം. പ്രളയകെടുതിയില്‍ തകര്‍ന്ന ആനവിരട്ടി മഠത്തുംപറമ്പന് ബിജു പൗലോസിന്റെ വീടുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് കട്ടിംഗ് സൈഡ് ഇടിഞ്ഞു കല്ലും മണ്ണും ദേഹത്ത് പതിക്കുകയായിരുന്നു.
ഇവ നീക്കം ചെയ്ത് റോണിയെ രക്ഷപ്പെടുത്താന്‍ തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നീക്കം ഫലം കണ്ടില്ല. അടിമാലിയില്‍ നിന്നും ഫയര്‍ഫോഴ്സ് അധികൃതരും മെഡിക്കല്‍ സംഘവും എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
മണ്ണിടിയുന്നത് കണ്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ശരീരത്തിന്റെ പകുതിയോളം ഭാഗം മണ്ണില്പൊതിഞ്ഞു. നെഞ്ച് മുതല്‍ തല വരെയുള്ള ഭാഗം മണ്ണിനടിയില്‍ പെടാതെ ഇരുന്നതാണ് ജീവന് തിരിച്ചു കിട്ടാന്‍ കാരണമായത്.
ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ വി.എന്‍ സുനില്‍കുമാര്‍ ഫയര്മാന് മാരായ ലിബിന് മാത്യു ജിനു, ഹോംഗാര്‍ഡ് മാരായ ബിജു ജോര്‍ജ് ജോസഫ് , ഡ്രൈവര്‍മാരായ സനീഷ്, രാഹുല്‍ രാജ് എന്നിവരും താലൂക്ക് ആശുപത്രിയില്‍ നിന്ന് അസ്ഥിരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ഫിനിക്സ് ബേബിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്കി. 9 മാസം മുമ്പുണ്ടായ പ്രളയക്കെടുതിയിലാണ് ഷിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള 75 അടി നീളത്തില്‍ 15 അടി ഉയരത്തില്‍ ഉണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ച് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഒന്നും നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."