റെയില്‍വേ സിഗ്നല്‍ ബോക്സുകള്‍ സ്ഥാപിച്ചു തുടങ്ങി
തിരുന്നാവായ: റെയില്‍വേ സ്റ്റേഷനില്‍ പുതിയ റെയില്‍വേ സിഗ്നല്‍ ബോക്സുകള്‍ സ്ഥാപിച്ചു തുടങ്ങി. സിഗ്നല്‍ കേബിള്‍ കടന്നുപോകുന്ന ഭൂമിയിലും റെയില്‍ പാളത്തിനടത്തുമാണ് പുതിയ സിഗ്നല്‍ ബോക്സുകള്‍ സ്ഥാപിക്കുന്നത്.
ത്വരിത ഗ്രാമീണ കുടിവെളള പദ്ധതിയുടെ പൈപ്പ്ലൈനിലെ ചോര്‍ച്ച കണ്ടെത്താനായി ദിവസങ്ങള്‍ക്കു മുമ്പ് തിരൂര്‍ വാട്ടര്‍ അതോറിറ്റി ജെ.സി.ബി ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെ റെയില്‍വേ സിഗ്നല്‍ കേബിള്‍ പൊട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് തിരുന്നാവായ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിഗ്നല്‍ കിട്ടാത്തതിനാല്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. സംഭവ ദിവസം സിഗ്നലുകള്‍ ഭാഗികമായി പുനസ്ഥാപിച്ചാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. റെയില്‍വെ ഭൂമിക്കടിയിലൂടെ സിഗ്നല്‍ കേബിള്‍ കടന്നു പോകുന്നത് സംബന്ധിച്ചുളള അറിയിപ്പുകളോ സിഗ്നല്‍ ബോക്സുകളോ സ്ഥാപിക്കാത്തത് റെയില്‍വെയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ വകുപ്പ് അടിയന്തിരമായി ഇടപെട്ട് പുതിയ സിഗ്നല്‍ ബോക്സുകള്‍ സ്ഥാപിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."