HOME
DETAILS
MAL
ഹമദ് വിമാനത്താവളത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാം
backup
July 27 2020 | 02:07 AM
ദോഹ: സങ്കീര്‍ണമായ വസ്തുക്കളില്‍ ഘടിപ്പിച്ചിട്ടുള്ള സ്ഫോടക വസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന സുരക്ഷാ സക്രീനിങ് സാങ്കേതികവിദ്യ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമായി. ഇതോടെ ലാപ്ടോപ്പ്, ടാബ്ലറ്റുകള്, ഡിജിറ്റല്‍ കാമറകള്‍ തുടങ്ങിയവ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിച്ചു തന്നെ യാത്രക്കാര്‍ക്ക് സുരക്ഷാ ചെക്ക്പോയിന്റ് കടക്കാനാവും.
തുടക്കത്തില്‍ പുതിയ സി 2 ടെക്നോളജി എല്ലാ ട്രാന്‍സ്ഫര്‍ സ്ക്രീനിങ് ചെക്ക്പോയിന്റുകളിലും സ്ഥാപിക്കും. നിറഞ്ഞുകിടക്കുന്ന ബാഗില്‍നിന്ന് ഭീഷണി ഉയര്‍ത്തുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇ.സി.എ.സി സി 2. നേരത്തെ ഇത്തരം ഉപകരണങ്ങള്‍ ബാഗില്‍നിന്ന് വേര്‍തിരിച്ചു വയ്ക്കേണ്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."