HOME
DETAILS
MAL
മണിപ്പൂരില്‍ രണ്ട് എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസിന്റെ നോട്ടിസ്
backup
July 27 2020 | 02:07 AM
ഇംഫാല്‍: കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത രണ്ടു പാര്‍ട്ടി എം.എല്‍.എമാര്‍ക്കു കോണ്‍ഗ്രസിന്റെ കാരണംകാണിക്കല്‍ നോട്ടിസ്. മണിപ്പൂരില്‍ ഒരു സീറ്റിലേക്കു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ജയിച്ചത്. ഒക്റാം ഹെന്റി, ആര്.കെ ഇമോസിങ് എന്നീ എം.എല്‍.എമാര്‍ക്കാണ് പാര്‍ട്ടി നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇവര്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായായിരുന്നു വോട്ട് ചെയ്തിരുന്നത്.തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സ്ഥാനാര്‍ഥി നടത്തിയ ആഘോഷ ചടങ്ങിലും ഇവര്‍ പങ്കെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിന്റെ അനന്തരവനാണ് ഒക്റാം ഹെന്റി. നിലവിലെ മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ്ങിന്റെ മരുമകനാണ് ആര്.കെ ഇമോസിങ്. നോട്ടിസിനു മറുപടി നല്കാന് ഇരുവര്‍ക്കും രണ്ടാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."