HOME
DETAILS
MAL
കൊവിഡ് വ്യാപനം പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി
backup
July 27 2020 | 02:07 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരവേ, കൊവിഡിനെതിരേയുള്ള പോരാട്ടം തുടരണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ മാന്‍കി ബാത്ത് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
മാസ്ക് ധരിക്കാതിരിക്കരുതെന്നും സാമൂഹിക അകലം പാലിക്കുകയും ജാഗ്രത കൈവിടാതിരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലരും സംസാരിക്കുമ്പോഴടക്കം മാസ്ക് ഒഴിവാക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, മാസ്ക് ഒഴിവാക്കുമ്പോള്‍ മണിക്കൂറുകളോളം മാസ്കും മറ്റ് പ്രതിരോധ സംവിധാനങ്ങളും ധരിച്ച് കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ഓര്‍ക്കണമെന്നും വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിലെന്നപോലെ വൈറസ് വ്യാപനം ഇപ്പോഴും അപകടകരമായ അവസ്ഥയിലാണെന്നു പറഞ്ഞ അദ്ദേഹം, ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തില്‍ കൊവിഡില്നിന്നുള്ള സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുക്കണമെന്നും അഭ്യര്‍ഥിച്ചു. കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ നിലവില്‍ അമേരിക്കയ്ക്കും ബ്രസീലിനും മാത്രം പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.അതേസമയം, കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 21ാം വാര്‍ഷികമായിരുന്ന ഇന്നലെ കാര്‍ഗിലില്‍ ഇന്ത്യയ്ക്കായി പോരാടിയ ധീര ജവാന്മാരെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."