HOME
DETAILS

പഴം-പാനീയ കച്ചവട സ്ഥാപനങ്ങള്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് ആരോപണം

  
backup
April 13 2019 | 06:04 AM

%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%80%e0%b4%af-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99

കാസര്‍കോട്: ജില്ലയിലെ പല ശീതളപാനീയകടകളും ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം. കടുത്ത ചൂടില്‍ പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്നവയാണ് ശീതളപാനീയ കടകള്‍. ചൂട് കടുത്തതോടെ നഗരത്തിലെയും വഴിയോരങ്ങളിലെയും ശീതളപാനീയ കടകളില്‍ വന്‍തിരക്കാണ്. പഴക്കടകളിലും വലിയ കച്ചവടമാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം കടകളില്‍ പലതും വേണ്ടത്ര ശുചിത്വം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പലകടകള്‍ക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലും നിരോധിത വസ്തുക്കളില്‍ പാനീയങ്ങളും മറ്റും വിതരണം ചെയ്യുന്നതിനുമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. പല ജ്യൂസ് കടകളിലും ഐസ് സൂക്ഷിക്കുന്നത് തെര്‍മോകോള്‍ ബോക്‌സുകളിലാണ്. സ്റ്റീല്‍ പാത്രങ്ങളില്‍ തന്നെ ഐസ് സൂക്ഷിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം. മാത്രമല്ല പലയിടങ്ങളിലും ശുദ്ധജലമല്ല ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ വെള്ളമാണെങ്കില്‍ പോലും കനത്ത ചൂട് കാരണം അത് മോശമാവാനും സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മിനറല്‍ വാട്ടര്‍ തന്നെ ജ്യൂസിനും മറ്റും ഉപയോഗിക്കണമെന്നാണ് നിര്‍ദേശമുള്ളത്. ചൂട് കടുത്തതോടെ പഴങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍ പഴങ്ങളില്‍ കീടനാശിനിയുടെ അമിതപ്രയോഗവും ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മുന്തിരിയിലാണ് കൂടുതലായും കീടനാശിനിയുടെ പ്രയോഗം കാണുന്നത്. കഴിഞ്ഞദിവസം കുമ്പളയിലെ കടയില്‍നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് അസ്വസ്ഥ അനുഭവപ്പെട്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി ലഭിച്ചിരുന്നു. ഇവിടെ നിന്ന് അധികൃതര്‍ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. നഗരങ്ങളിലെ കടകളിലേക്കടക്കം വിതരണം ചെയ്യുന്ന മിനറല്‍ വാട്ടറുകളുടെ പരിശോധനയും നടന്നുവരികയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുന്ന പദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുകയാണ് അധികൃതര്‍ പ്രധാനമായും ചെയ്യുന്നത്. അല്ലെങ്കില്‍ കടകള്‍ക്ക് നോട്ടിസ് നല്‍കുകയാണ് പതിവ്. നോട്ടിസ് നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.


ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍


ഐ.എസ.്‌ഐ മുദ്രയും എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് നമ്പറുമുള്ള കുടിവെള്ളം മാത്രം വാങ്ങി ഉപയോഗിക്കുക.
കുടിവെള്ളവും ജ്യൂസുകളും വെയിലത്ത് സൂക്ഷിക്കുകയോ വെയിലേല്‍ക്കുന്ന വിധം വാഹനങ്ങളില്‍ കൊണ്ടുപോവുകയോ ചെയ്യരുത്.
ശീതള പാനീയങ്ങളും ജൂസുകളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്ത് മാത്രമേ പ്രവര്‍ത്തിക്കാവൂ.
ജൂസുകളും മറ്റും തയ്യാറാക്കുന്നതിന് കുപ്പിവെള്ളം മാത്രം ഉപയോഗിക്കുക.
ശുദ്ധമായ വെള്ളത്തില്‍ തയാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക.
ചീഞ്ഞതും മോശമായതുമായ പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
മിക്‌സി ഉള്‍പ്പെടെയുളള ഉപകരണങ്ങളും ഓരോ പ്രാവശ്യവും ശുദ്ധ ജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക.
കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണം
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലും ലോറികളിലും മറ്റും 'കുടിവെള്ളം' എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം
വെള്ളത്തിന്റെ ഗുണമേന്‍മ ഉറപ്പാക്കിയ സ്രോതസ്സുകളില്‍ നിന്നുമാത്രമേ ജലം ശേഖരിക്കാവൂ. വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് വാഹനത്തില്‍ സൂക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെടാം- 04994256257



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  28 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  14 hours ago