പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
പയ്യന്നൂര്‍: രാമന്തളി ചിറ്റടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണമെഴുതിയ ചുമരെഴുത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ബോര്‍ഡുകള്‍ കീറി നശിപ്പിക്കുകയും രാഷ്ട്രീയവിരോധം വച്ച് സി.പി.എം പ്രവര്‍ത്തകനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു കേസുകളിലായി ആര്.എസ്.എസ് പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റുചെയ്തു.
രാമന്തളി ചിറ്റടിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് സി. സുകേഷി(27) നെയാണ്പൊലിസ് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് 28നു രാത്രിയിലായിരുന്നു സംഭവം. കാസര്‍കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചിറ്റടിയില്‍ സ്ഥാപിച്ച നാലു ബോര്‍ഡുകള്‍ നശിപ്പിക്കുകയും സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ എഴുതിയ ചുവരെഴുത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും തൊട്ടടുത്ത ദിവസം രാത്രി സി.പി.എം പ്രവര്‍ത്തകനായ ടി.പി നിധീഷിനെ മര്‍ദിക്കുകയും ചെയ്ത കേസിനാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."