രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. രാവിലെ ജില്ലാ കോടതി വളപ്പിലെത്തി ജീവനക്കാരോടും വക്കീലന്മാരോടും വോട്ട് അഭ്യര്‍ഥിച്ചാണ് പര്യടനം തുടങ്ങിയത്. പിന്നീട് കലക്ടറേറ്റിലെത്തി ജീവനക്കാരോട് വോട്ടഭ്യര്‍ഥന നടത്തി.
തുടര്‍ന്ന് കളിയാട്ടം നടക്കുന്ന കാറഡുക്കയിലെ നാരംതട്ട തറവാട്ടിലെത്തി തെയ്യത്തെ കണ്ട് അനുഗ്രഹം തേടി. അന്നദാനത്തിലും സംബന്ധിച്ചു. ചെമ്മട്ടംവയലിലെ ജില്ലാശുപത്രി സന്ദര്‍ശിച്ചു.
മുന്‍ മന്ത്രി സി.ടി അഹമ്മദലി പര്യടന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പര്യടനം നടത്തിയ വൈകുന്നേരം ആറങ്ങാടിയില്‍ പര്യടനം സമാപിച്ചു.
കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പടന്നക്കാടെ ഗുഡ് ഷെപ്പേഡ് പള്ളി സന്ദര്‍ശിച്ചു. രാവിലെ പര്യടനം തുടങ്ങുന്നതിന് മുന്നോടിയായാണ് അദേഹം പള്ളിയിലേക്കെത്തിയത്. യു.ഡി.എഫ് നേതാക്കളായ ബാലകൃഷ്ണന്‍ പെരിയ, എം.പി ജാഫര്‍, അഡ്വ. എന്‍.എ ഖാലിദ്, ഡി.വി ബാലകൃഷ്ണന്‍, അബ്ദുല്‍ റസാഖ് തായലക്കണ്ടി, പി. ഹസൈനാര്‍ ഹാജി, സാബു പടന്നക്കാട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
റിട്ട. എസ്.പി. കുഞ്ഞിക്കണ്ണന്റെ പടന്നക്കാട്ടെ വീട്ടിലും അദേഹം സന്ദര്‍ശനം നടത്തി.
രണ്ടു ദിവസം മുമ്പാണ് പള്ളി സന്ദര്‍ശനം ഉറപ്പിച്ചിരുന്നതെങ്കിലും യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാവ് കെ.എം മാണിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് പര്യടന പരിപാടികള്‍ റദ്ദാക്കിയതിനാല്‍ അദേഹത്തിന് പള്ളിയിലെത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് സന്ദര്‍ശനം വെള്ളിയാഴചത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."