HOME
DETAILS
MAL
ഫണ്ട് നല്‍കാത്തതിനു ഭീഷണി: പഞ്ചാ. പ്രസിഡന്റിനെതിരേ കേസ്
backup
April 13 2019 | 07:04 AM
പയ്യന്നൂര്‍: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു പണം നല്‍കാത്തതിനു ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ സി.പി.എം നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കുഞ്ഞിമംഗലം തലായിയിലെ എ.കെ സ്വപ്നയുടെ പരാതിയില്‍ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണു കേസ്.
അതേസമയം കുഞ്ഞിരാമന്റെ പരാതിയില്‍ സ്വപ്നക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. വോട്ടഭ്യര്‍ഥനയുമായി യുവതിയെ സമീപിച്ചപ്പോള്‍ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്നാണു പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."