HOME
DETAILS
MAL
മന്ത്രി എം.എം മണിക്കെതിരെ പ്രതിഷേധ ജാഥ നടത്തി
backup
April 27 2017 | 20:04 PM
വൈറ്റില: സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, സ്ത്രീകളെ അപമാനിക്കുകയും ചെയ്ത മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പന്തം കൊളുത്തി പ്രകടനം നടത്തി. വെണ്ണല മണ്ഡലം 47ാം ഡിവിഷന് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ചളിക്ക വട്ടം ബൈപാസ് ജംഗ്ഷനില്‍ നിന്നും നെടുംപിള്ളി ചാലിലേക്കായിരുന്നു പ്രതിഷേധജാഥ നടത്തിയത്. സേവാദള്‍ തൃക്കാക്കര ബ്ലോക്ക് ചെയര്മാന് എം.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡണ്ട് ഐസക് ചാക്കോ, ബ്ലോക്ക് സെക്രട്ടറി എ.ആര്.മറ്റ് ഭാരവാഹികളായ പത്മദാസ്, വിനയകൃഷ്ണന്‍, ഡെന്നിസ് പ്രാങ്ക്ളിന്, എന്‍.വി.തോമസ്, മാര്ട്ടിന്, എം.ഒ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."