യുവാവില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍
മട്ടാഞ്ചേരി:സൗഹൃദം നടിച്ച് യുവാവില്‍ നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്ത കടന്ന് കളഞ്ഞ കേസില്‍ പ്രതി ഫോര്‍ട്ട്‌കൊച്ചി പൊലിസിന്റെ പിടിയിലായി.പാലക്കാട് പയ്യനടം പുതിയ കുടി വീട്ടില്‍ പി.വിപിന്‍ എന്നയാളുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില്‍ വീട്ടില്‍ ജീമോന്‍ സെബാസ്റ്റ്യ(21)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ്.ഐ.ജോസഫ് ആന്റെണി നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കലൂര്‍ ദേശാഭിമാനി റോഡിലെ ഹോസ്റ്റലില്‍ യുവാവിനോടൊപ്പം ഒരുമിച്ച് താമസിച്ച് സൗഹൃദത്തിലായി വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതി തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ തിങ്കളാഴ്ച ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് എത്തിച്ച ശേഷം കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല കൂട്ടുകാരനെ കാണിച്ച ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു.ഇത് സംബന്ധിച്ച് യുവാവ് ഫോര്‍ട്ട്‌കൊച്ചി പൊലിസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയും പൊലിസ് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു.ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രതി തട്ടിപ്പ് വിവരം പറയുകയും യുവാവിനെ എത്തിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
ഇയാള്‍ ഇത്തരത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.ചെങ്ങമനാട് യുവാവില്‍ നിന്ന് നാല്‍പ്പതിനായിരം രൂപയും ബൈക്കും തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.ചന്തിരൂര്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണ കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.കഞ്ചാവ് വില്‍പ്പനക്കും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.തട്ടിപ്പ് നടത്തിയ സ്വര്‍ണ്ണമാല പ്രതി എറണാകുളത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.അഡീഷണല്‍ എസ്.ഐ.സി.എല്‍.സുരേഷ്,എ.എസ്.ഐ.രഘുനന്ദന്‍,സിവില്‍ പൊല്ിസ് ഓഫീസര്‍മാരായ ഉമേഷ് ഉദയന്‍,ഗോഡ്വിന്‍,രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."