'എന്റെ രാഷ്ട്രീയ ഭാവിനശിച്ചാലും പ്രശ്നമില്ല, ഞാന്‍ കള്ളം പറയില്ല'- തുറന്നടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: എന്തൊക്കെ സംഭവിച്ചാലും ഇന്ത്യന്‍ മണ്ണിലെ ചൈനയുടെ അധിനിവേശത്തെ കുറിച്ച് താന്‍ നിശബ്ദത പാലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യക്കാരനെന്ന നിലയില്‍ തന്റെ ഏറ്റവും വലിയ മുന്‍ഗണന രാജ്യവും ജനതയുമാണ്. എങ്ങനെ മറ്റൊരു രാഷ്ട്രത്തിന് നമ്മുടെ രാജ്യത്തേക്ക് കടക്കാന്‍ സാധിക്കും. ഇക്കാര്യം ഉപഗ്രഹ ചിത്രങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതാണ്. മുന്സൈനികോദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് താന്‍ കള്ളം പറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.
ഞാന്‍ കള്ളം പറയില്ല. എന്റെ കരിയര്‍ നശിച്ചേക്കാം, എങ്കിലും ഞാന്‍ കള്ളം പറയാനില്ല. നമ്മുടെ രാജ്യത്തേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് കള്ളം പറയുകയും അതിന് അവരെ അനുവദിക്കുകയും ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്നും ചൈന ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് കള്ളം പറയുന്നവര്‍ രാജ്യസ്നേഹികളല്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ഒരുപക്ഷേ തന്റെ രാഷ്ട്രീയ ജീവിതം പൂര്‍ണമായും തകര്‍ന്നേക്കാമെങ്കിലും സത്യമേ പറയൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."