HOME
DETAILS

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്ന് 100 വയസ്

  
backup
April 13 2019 | 07:04 AM

%e0%b4%9c%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b2%e0%b4%be%e0%b4%ac%e0%b4%be%e0%b4%97%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f-3

ആഷിഖ് അലി ഇബ്രാഹിം

കോഴിക്കോട്: ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ ഏറ്റവും മനുഷ്യത്വരഹിതമായ കൂട്ടക്കൊലയ്ക്ക് ഇന്ന് 100 വയസ് തികയുന്നു. 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃതസറിലെ ജാലിയന്‍വാല ബാഗ് ഉദ്യാനത്തിലാണ് ദാരുണമായ കൂട്ടകൊല അരങ്ങേറിയത്.
പത്തു മിനുറ്റ് സമയം കൊണ്ട് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം വെടിവച്ചുകൊന്നത് സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേരെ. മൂവായിരത്തോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിതമായ ഏടാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.
സ്വാതന്ത്ര്യ സമരസേനാനികളായ സത്യപാലിനെയും സൈഫുദീന്‍ കിച്ച്‌ലുവിനെയും അറസ്റ്റുചെയ്ത് നാടുകടത്താനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തില്‍പരം നിരായുധരായ ജനങ്ങള്‍ക്കുനേരെയാണ് തോക്കുകള്‍ തീ തുപ്പിയത്. 1650 ചുറ്റ് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് രേഖകളിലുള്ളത്. ബൈശാഖി ഉത്സവത്തിന് സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചശേഷം പ്രതിഷേധയോഗത്തിന് എത്തിയ സിഖ് തീര്‍ഥാടകരും കൊല്ലപ്പെട്ടു. 1919 എപ്രില്‍ 10ന് അമൃതസറിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്കുള്ള മാര്‍ച്ചിനുനേരേ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജാലിയന്‍ വാലാബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിന് നേരെയായിരുന്നു ലോക മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്. അന്നുതിര്‍ത്ത വെടിയുണ്ടകളും പിടഞ്ഞുവീണ ശരീരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിതന്നെ മാറ്റി. ഗാന്ധിജി നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. രവീന്ദ്രനാഥ് ടാഗോര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ് ബഹുമതി തിരിച്ചേല്‍പ്പിച്ചു. ലോകമെമ്പാടും ബ്രിട്ടീഷ് കൊളോണിയല്‍ ഭീകരതയ്‌ക്കെതിരേ പ്രതിഷേധമുയര്‍ന്നു. ബ്രിട്ടനിലും പ്രതിഷേധസ്വരങ്ങളുയര്‍ന്നു. ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറിയും പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് പൈശാചികമെന്നാണ്.
സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ കേണല്‍ ഡയറിന്റെ നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൂട്ടക്കൊല സമയത്ത് പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡയറിനെ 21 വര്‍ഷത്തിനുശേഷം 1940ല്‍ ലണ്ടനില്‍ വെച്ച് ഉദ്ധംസിങ് വെടിവച്ചുകൊന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച വ്യക്തിയായിരുന്നു ഉദ്ധംസിങ്. ആ ധീര ദേശാഭിമാനിയെ ബ്രിട്ടന്‍ പിന്നീട് തൂക്കിലേറ്റി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ ഇതുവരെ ബ്രിട്ടന്‍ തയാറായിട്ടില്ല.
സാമ്രാജ്യത്വവിരുദ്ധ സമരചരിത്രത്തിലെ ഉജ്വലമായ രക്തസാക്ഷിത്വ മുഹൂര്‍ത്തങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗിന്റെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്ന സ്മാരകം പക്ഷേ ഇന്ന് തീവ്ര ദേശീയ ഭരണ കൂടത്തില്‍നിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago