കൊവിഡ് രോഗവ്യാപനതോത് കൂടുന്നു, ഇനിയും കൂടുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനതോത് കൂടിയതായും ഇനിയും കൂടുമെന്ന സൂചന നല്‍കിയും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ നേരിടാനുള്ള നടപടികളാണ് ചെയ്യുന്നത്. ആരോഗ്യസര്‍വ്വകലാശാലയിലെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയവരെ സി.എഫ്.എല്‍.ടി.സികളില്‍ നിയോഗിക്കാം. ഇവര്‍ക്ക് താമസം തദ്ദേശ സ്ഥാപനങ്ങളൊരുക്കും.
ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇതിനുള്ള വിശദാംശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്ലസ്റ്ററുകള്‍ കൂടിയിട്ടുണ്ട്. നിയന്ത്രണം കൂടുതല്‍ ശക്തമാക്കണമെന്നാണ് അഭിപ്രായം. നിയന്ത്രണലംഘനമുണ്ടായാല്‍ പൊലിസ് ഇടപെടല്‍ ശക്തമാക്കും. സമൂഹത്തില്‍ മാതൃകകാണിക്കേണ്ടവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ല. കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇനിയും രോഗബാധകൂടും .
പരിശോധനാഫലം വൈകുന്നുവെന്ന് പരാതിയുണ്ട്. ടെസ്റ്റ് റിസല്‍ട്ട് വേഗം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ഫലം ഒട്ടും വൈകരുത്. ക്ലസ്റ്ററുകള്‍ കൂടുതല്‍ പഠിക്കും. എപിഡമിയോളജിസ്റ്റുകളെ നിയോഗിക്കും. കൊവിഡ് പ്രതിരോധം വരുന്ന ഏതാനുംനാളുകള്‍കൊണ്ട് അവസാനിക്കില്ല. തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണ്. അതിനാല്‍ ലോക്ഡൗണ തുടരുകയാണ്. ഇളവ് വേണോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കും. അതിന് അടിസ്ഥാനത്തില്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."