എ. വിജയരാഘവന്റെ പരാമര്‍ശം ആലത്തൂര്‍ കോടതിയില്‍ രമ്യ ഹരിദാസ് പ്രത്യേക കേസ് ഫയല്‍ ചെയ്യും
പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പത്ത് ദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാത്തതില്‍ആലത്തൂര്‍ യു.ഡി.എഫ് പാര്‍ലമെന്റ് കമ്മിറ്റി പ്രതിഷേധിച്ചു. അപകീര്‍ത്തികരമായ പ്രസംഗത്തിനു ശേഷം ഏപ്രില്‍ രണ്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആലത്തൂര്‍ ഡി.വൈ.എസ്.പി മുമ്പാകെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി ഡി.വൈ.എസ്.പി ബിജു ഭാസ്‌കര്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇന്നേവരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊതു സമൂഹമധ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍ ഇവിടെ പ്രഥമദൃഷ്ട്യാ കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന പരാതിയാണെന്നറിഞ്ഞിട്ടും എ. വിജയരാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദം ഉള്ളതു കൊണ്ടാണ്. ഈ കേസ് മാത്രമല്ല സ്ത്രീകള്‍ക്കെതിരായുള്ള വിഷയങ്ങളില്‍ സ്സേ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്ഥിരം ശൈലിയാണ്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ അപകീര്‍ത്തികരമായ പരമാര്‍ശത്തില്‍ നിയമപരമായ നടപടി ആവശ്യപ്പെട്ടു്് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ ആലത്തൂര്‍ കോടതിയില്‍ പ്രത്യേക കേസ് ഫയല്‍ ചെയ്യുമെന്ന് യു.ഡി.എഫ് പാര്‍ലമെന്റ് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."